കോട്ടക്കൽ: നിര്‍മാണം പൂര്‍ത്തിയായ റോഡ് ഉദ്ഘാടനം ചെയ്ത് കഴിഞ്ഞാൽ അത് ജല അതോറിറ്റി വെട്ടിപ്പൊളിക്കും. ഇക്കാര്യത്തില്‍ ഇപ്പോഴും മാറ്റമില്ലെന്നാണ് മാസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കോട്ടക്കല്‍ കോട്ടപ്പടി റോഡിെൻറ കാര്യം. എന്നാല്‍ നിര്‍മാണ സമയത്ത് പൈപ്പിന് ലീക്ക് സംഭവിച്ചിട്ടും പൊതുമരാമത്ത് ചാക്ക് വെച്ചടച്ചതാണ് പൊളിക്കാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
കഴിഞ്ഞ സെപ്റ്റംബറിലാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് കോട്ടക്കല്‍ കുർബാനി റോഡ് നാടിന് സമര്‍പ്പിച്ചത്. ഈ റോഡാണിപ്പോള്‍ ജലവിതരണത്തിന് തടസ്സം നേരിട്ടതിെൻറ പേരില്‍ വെട്ടിപ്പൊളിച്ചത്. ശിവക്ഷേത്രത്തിന് മുന്നിൽ റോഡിനു താഴെ കൂടി പോകുന്ന എട്ട് ഇഞ്ച് പൈപ്പിെൻറ ജോയൻറിൽ ലീക്ക് ഉണ്ടായതിനെ തുടര്‍ന്നാണ് പ്രവൃത്തികള്‍. ഇതോടെ പ്രതിഷേധത്തിലാണ് റോഡിന് വീതി കൂട്ടാനായി ഭൂമി വിട്ടുകൊടുത്ത നാട്ടുകാര്‍. വാട്ടര്‍ അതോറിറ്റിയുടെ ഇത്തരം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ശേഷം മതിയായിരുന്നില്ലേ റോഡ് നിര്‍മാണമെന്നാണ് ഏവരും ചോദിക്കുന്നത്.
ചോര്‍ച്ച ഉണ്ടായിട്ടും റോഡ് നിര്‍മാണവുമായി മുന്നോട്ട് പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്ന് കോടി ചെലവഴിച്ച് പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് ബി.എം ആന്‍ഡ് ബി.സി ചെയ്ത് വീതി കൂട്ടി റോഡിെൻറ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കോട്ടക്കല്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കോഴിക്കോട്-തൃശൂര്‍ ദേശീയപാതയിലേക്കെത്താന്‍ യാത്രക്കാര്‍ക്ക് സമാന്തര പാതയായി ഉപയോഗിക്കുന്ന റോഡാണിത്. പ്രവൃത്തി കഴിഞ്ഞാലും ഇവിടെ കോൺക്രീറ്റ് ആണ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.