കോട്ടക്കൽ: തെന്നല സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുന്നു. നിക്ഷേപിച്ച പണം തിരികെ കിട്ടുന്നില്ലെന്ന് പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ആക്ഷൻ കമ്മിറ്റി രൂപവത്കരണം. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് കോഴിച്ചെന ലൈവ് ഓഡിറ്റോറിയത്തിലാണ് സംഗമം.
നിക്ഷേപകരുടെ കൂട്ടായ്മ രൂപവത്കരിച്ച് സമരപരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടുന്നതിനാവശ്യമായ സഹായവും ആക്ഷൻ കമ്മിറ്റി നൽകും. നിലവിലെ ഭരണസമിതി കോടതി സ്റ്റേ വെക്കേറ്റ് ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടുപോയില്ലെങ്കിൽ ബാങ്കിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് നിക്ഷേപകരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.