നായുടെ വായയിൽ കുടുങ്ങിയ ഐസ്ക്രീം ബാൾ നീക്കം ചെയ്യുന്നു
കോട്ടക്കൽ: നായുടെ വായയിൽ കുടുങ്ങിയ ഐസ്ക്രീം ബാൾ നീക്കം ചെയ്തു. എടരിക്കോട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് സംഭവം. ആഴ്ചകളോളം വായിൽ പ്ലാസ്റ്റിക് ബാൾ കുടുങ്ങിയതിനാൽ അവശനിലയിലായിരുന്നു.
വാർഡ് അംഗം ഷിനി ടീച്ചർ എടരിക്കോട് വെറ്ററിനറി അധികൃതരെ വിഅറിയിച്ചതിനെ തുടർന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അസീസിെൻറ നിർദേശപ്രകാരം ജന്തുക്ഷേമ പ്രവർത്തകൻ ശ്രീജേഷ് പന്താവൂർ സ്ഥലത്തെത്തി.
യൂത്ത് കെയർ അംഗങ്ങളായ ഉദേഷ്, മൻസൂർ ആറാട്ടുതൊടി, നൗഫൽ മുണ്ടശ്ശേരി, ഒ.ടി. നുഹ്മാൻ എന്നിവരുടെ സഹായത്തോടെ നായെ പിടികൂടുകയായിരുന്നു. തുടർന്ന് പ്ലാസ്റ്റിക് ബാൾ ശ്രമകരമായി ഒഴിവാക്കി. വെറ്ററിനറി സർജൻ ഡോ. അബ്ദുല്ലയുടെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.