കോട്ടക്കൽ: തുറന്നുവെച്ച പച്ചക്കറിക്കട തെരുവുനായ്ക്കൾ കീഴടക്കി. ഒടുവിൽ വടിയെടുത്ത് ആരോഗ്യ വകുപ്പ്. കോട്ടക്കൽ ചന്തക്ക് സമീപമാണ് സംഭവം. പച്ചക്കറിക്കടകളിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ കയറിയിറങ്ങുന്നതും മറ്റും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. നായ്ക്കൾ കയറുന്നതിന് പിന്നാലെ പച്ചക്കറികൾ മലിനപ്പെട്ടതോടെയാണ് അധികൃതർ ഇടപെട്ടത്.
തുടർന്ന് പച്ചക്കറിക്കട നഗരസഭ ആരോഗ്യ വിഭാഗം അടച്ചുപൂട്ടുകയായിരുന്നു. കച്ചവടക്കാരന് നഗരസഭ നോട്ടീസും നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ഹംസ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റഹീം ഖാൻ, രാജൻ, അനുരൂപ, അശ്വതി എന്നിവർ നേതൃത്വം നൽകി. അതേസമയം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി നഗരം മാറിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.