ആ​തി​ര​യും അ​മ്മ ലീ​ല​യും ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം വീ​ടി​ന്​ മു​ന്നി​ൽ

ആതിരക്കും അമ്മക്കും ഓണസമ്മാനം; നാടൊരുക്കിയ സ്വപ്നഭവനം കൈമാറി

കോട്ടക്കൽ: നാടിന്‍റെ നന്മയില്‍ യാഥാർഥ്യമായ സ്വപ്നവീട്ടിൽ പറപ്പൂരിലെ പരേതനായ പൈക്കാട്ട് കുണ്ടില്‍ വേലായുധന്‍റെ ഭാര്യ ലീലക്കും മകൾ ആതിരക്കും ഇനി സുഖമായി ഉറങ്ങാം. സുമനസ്സുകളുടെ കാരുണ്യത്താങ്ങിൽ നിർമിച്ച വീടിന്‍റെ താക്കോൽ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ കുടുംബത്തിന് കൈമാറി. നാടിന്‍റെ നന്മയും വിശ്വാസവുമാണ് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

പൊളിഞ്ഞുവീഴാറായ വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന്‍റെ ദുരിതജീവിതം കഴിഞ്ഞവർഷം ജൂലൈ 15നാണ് 'മാധ്യമം' വാർത്തയാക്കിയത്. തുടർന്ന് വീടൊരുക്കാന്‍ 'ആതിര സ്വപ്നഭവന പദ്ധതി' എന്ന പേരില്‍ സഹായകമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു നാട്ടുകാർ. സുമനസ്സുകളുടെയും പഞ്ചായത്തിന്‍റെയും സഹകരണത്തോടെ കിഴക്കേകുണ്ടില്‍ വാങ്ങിയ സ്ഥലത്താണ് വീട് യാഥാർഥ്യമായത്.

ൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. സലീമ അധ്യക്ഷത വഹിച്ചു. കുടുംബത്തിന്‍റെ ദുരവസ്ഥ പുറത്തെത്തിച്ച 'മാധ്യമം' ലേഖകൻ പ്രമേഷ് കൃഷ്ണക്കുള്ള പുരസ്കാരം എം.എൽ.എ കൈമാറി. വീട് നിർമാണത്തിന് രൂപവത്കരിച്ച കമ്മിറ്റിയിലെ ഏഴംഗങ്ങളെയും ആദരിച്ചു. വിവിധ സഹായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന 12ാം വാര്‍ഡ് അംഗം ടി. സുലൈമാന്‍, അബ്ദുല്‍കരീം എൻജിനീയർ, മുഹമ്മദ് ബഷീര്‍ താഴേക്കാട്, പി.കെ. ഹബീബ് ജഹാന്‍, മുഹമ്മദ് ബഷീര്‍ വലിയാട്ട്, എം.സി. അഹമദ്കുട്ടി, റഷീദ് മാട്ടില്‍ എന്നിവരങ്ങുന്ന ചാരിറ്റി കൂട്ടായ്മയുടെ പ്രഖ്യാപനവും എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.പി.എം. ബഷീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം നാസർ പറപ്പൂർ, വൈസ് പ്രസിഡന്‍റ് സി. കുഞ്ഞമ്മദ്, പി.കെ. ആതിര തുടങ്ങിയവർ സംസാരിച്ചു. ഹബീബ് ജഹാൻ സ്വാഗതവും മുഹമ്മദ് ബഷീര്‍ താഴേക്കാട് നന്ദിയും പറഞ്ഞു. കഴിഞ്ഞ മഴക്കാലത്ത് സന്നദ്ധസംഘമായ ഐ.ആര്‍.ഡബ്ല്യു കോട്ടക്കല്‍ ഗ്രൂപ് താല്‍ക്കാലികമായി ഒരുക്കിയ വീട്ടിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ജനുവരി 31നാണ് വേലായുധൻ മരിച്ചത്.

Tags:    
News Summary - Natives built a house for Athira and her mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.