പി.പി. ഉമ്മർ, മുഹ്‌സിന പൂവന്‍മഠത്തിൽ

മുസ്‌ലിംലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി പിരിച്ചുവിട്ടു; ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാൻ നിർദേശം

കോട്ടക്കല്‍: പാര്‍ട്ടി വിപ്പ്‌ ലംഘിച്ച് സി.പി.എം പിന്തുണയോടെ മത്സരിച്ച് കോട്ടക്കൽ നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുഹ്‌സിന പൂവന്‍മഠത്തിലും പി.പി. ഉമ്മറും തല്‍സ്ഥാനം രാജിവെക്കണമെന്ന് മുസ്‍ലിം ലീഗ്. പാർട്ടി കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി പിരിച്ചുവിട്ടതായും മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ​ നേതൃത്വം അറിയിച്ചു.

മുസ്‌ലിംലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി പിരിച്ച് വിട്ട് അബ്ദുറഹ്‌മാന്‍ രണ്ടത്താണി കണ്‍വീനറായും ഇസ്മയില്‍ പി. മൂത്തേടം, എം.എ. ഖാദര്‍, കെ.എം. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അംഗങ്ങളായുമുള്ള അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു. നിലവിലുള്ള വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ഡോ. ഹനീഷ ഒഴികെയുള്ള മുഴുവന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരോടും രാജിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Muslim League Kottakal Municipal Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.