കോട്ടക്കൽ: പ്രഥമ കോട്ടക്കൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് (കെ.പി.എൽ) ടൂർണമെന്‍റിൽ ലയൺസ് ക്ലബ് ഒതുക്കുങ്ങലിന് കിരീടം. കലാശപ്പോരോട്ടത്തിൽ ശക്തരായ ബി.ബി.സി പുത്തൂരിനെ 13 റൺസിനു തകർത്താണ് ലയൺസ് ജേതാക്കളായത്. ഗവ: രാജാസ് സ്കൂൾ മൈതാനത്തായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.
മൻസൂർ നയിച്ച ലയൺസ് ടീമിൽ പേസ് ബൗളർ മുഹമ്മദ് റാഫി ഐക്കൺ േപ്ലയർ ആയിരുന്നു. ടൂർണമെന്‍റിലെ ഏറ്റവും നല്ല കളിക്കാരനായി ബി.ബി.സി പുത്തൂരിന്‍റെ റഹൂഫിനേയും ഏറ്റവും നല്ല വിക്കറ്റ് കീപ്പറായി ലയൻസ് ക്ലബ്ബിന്റെ അനീസ് കിയാസ്കോയെയും തെരഞ്ഞെടുത്തു. നൗഷാദ് അരിച്ചോൾ ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി. ഒന്നാം സ്ഥാനക്കാർക്ക് 15000 രൂപയും ട്രോഫിയും റണ്ണേഴ്സ് അപ്പിന് 10000 രൂപയും ട്രോഫിയും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.