കോട്ടക്കൽ: മുസ്ലിം ലീഗ് ആഹ്ലാദ പ്രകടനത്തിനിടെ കോട്ടക്കലിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. കോട്ടക്കൽ മദ്രസുംപടി സ്വദേശി അഫ്സലിനെയാണ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രാദേശിക ലീഗ് നേതാക്കളടക്കം 25ഓളം പേർക്കെതിരെയാണ് കേസെടുത്തത്. അതേസമയം സി.പി.എം തിരക്കഥക്കനുസരിച്ചാണ് പൊലീസ് നടപടിയെന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം.
സമാധാനപരമായിരുന്നു പ്രകടനം. പൊലീസ് അനാവശ്യമായി ഇടപെടുകയായിരുന്നുവെന്ന് നേതാക്കളായ പി. ഉസ്മാൻ കുട്ടിയും സാജിദ് മങ്ങാട്ടിലും പ്രതികരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. നിരത്തിൽ പടക്കം കൂട്ടിയിട്ട് പൊട്ടിക്കരുതെന്ന നിർദേശം അവഗണിച്ച് പടക്കത്തിന് തീ കൊടുക്കുകയായിരുന്നു.തലനാരിഴക്കാണ് സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരടക്കമുള്ളവർ രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.