ഷംസുദ്ദീൻ, മുബാറക്, മുഹമ്മദ് മുനീഫ്, സഹീർ
കോട്ടക്കൽ: പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച നാലുപേർ കോട്ടക്കലിൽ പിടിയിൽ. കോട്ടക്കൽ പാലപ്പുറം ചോലപ്പുറത്ത് ഷംസുദ്ദീൻ (33), കോട്ടക്കൽ കുറ്റിപ്പുറം ചങ്ങരംചോല മുബാറക് (36), എടരിക്കോട് അരീക്കൽ കമ്പളപറമ്പിൽ മുഹമ്മദ് മുനീഫ് (32), പുത്തൂർ പെരുങ്കടകാട്ടിൽ സഹീർ (41) എന്നിവരെയാണ് എസ്.എച്ച്.എം കെ. ഷാജി, സബ് ഇൻസ്പെക്ടർ എസ്.കെ. പ്രിയൻ എന്നിവർ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ബൈക്കിൽ പട്രോളിങ് നടത്തുകയായിരുന്നു എസ്.ഐ നിതിൻ കുമാറും എസ്.സി.പി.ഒ സെയ്തും.പുത്തൂർ ബൈപാസിലുള്ള ഹോട്ടലിന് സമീപം നിർത്തിയിട്ട കാറിൽ നാലുപേർ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ എസ്.ഐ ഇവരോട് കാര്യം തിരക്കുകയായിരുന്നു. ഇതോടെ സംഘം എസ്.ഐക്കുനേരെ തിരിഞ്ഞു.
ആക്രമണത്തിൽ എസ്.ഐയുടെ ഇടത് കൈയുടെ ചെറുവിരലിന് ഗുരുതര പരിക്കേറ്റു. ഒന്നാം പ്രതി ഷംസുദ്ദീനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റ് പ്രതികൾ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.