വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച കേരളത്തിൽനിന്നുള്ള പൂർവവിദ്യാർഥികളെ ആദരിക്കാൻ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ കേരള കോട്ടക്കൽ യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ‘ലോറേലിയ അലിഗേറിയ’
പരിപാടി ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യുന്നു
കോട്ടക്കൽ: സർ സയ്യിദ് അഹമ്മദ് ഖാന്റെ ദർശനത്തെയും പൈതൃകത്തെയും ആദരിച്ച് അലീഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവവിദ്യാർഥികൾ വിവിധ മേഖലകളിൽ മികവ് പുലർത്തുന്നത് മാതൃകയാണെന്ന് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച കേരളത്തിൽനിന്നുള്ള പൂർവവിദ്യാർഥികളെ ആദരിക്കാൻ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ കേരള യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ‘ലോറേലിയ അലിഗേറിയ’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലീഗഢ് പൂർവവിദ്യാർഥികൾ കൂടിയായ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ എന്നിവർ പങ്കെടുത്തു.
നേട്ടങ്ങൾ കൈവരിച്ച എസ്. കമറുദ്ദീൻ, ഡോ. നാസർ യൂസുഫ്, പ്രഫ. എം.എം. മുസ്തഫ, പ്രഫ. ഇ. റഫീദലി, ഡോ. ടി.എസ്. ജോയ്, പ്രഫ. ഹുമയൂൺ കബീർ, ഷമീം യൂസുഫ്, ഡോ. യഹിയ ഇസ്മായിൽ എന്നിവർക്കുള്ള പുരസ്കാരങ്ങൾ അബ്ദുസമദ് സമദാനി വിതരണം ചെയ്തു. ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ കേരള പ്രസിഡൻറ് ക്യാപ്റ്റൻ ഡോ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു.
എ.എം.യു മ്യൂസിയോളജി വകുപ്പ് അധ്യക്ഷൻ പ്രഫ. കെ. അബ്ദുൽ റഹീം, മലപ്പുറം സെന്റർ ഡയറക്ടർ ഡോ. കെ.പി. ഫൈസൽ, അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രഫ. സി. അഷ്റഫ്, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഡോ. ഇസ്സുദ്ദീൻ നദ്വി, അസോസിയേഷൻ മുൻ പ്രസിഡന്റ് എൻ.സി. അബ്ദുല്ലക്കോയ, എ.എം.യു മലയാളി അസോസിയേഷൻ ഭാരവാഹികളായ സാബിത്ത്, മിസ്ബ എന്നിവർ സംസാരിച്ചു. ഇരുനൂറിലധികം പൂർവവിദ്യാർഥികൾ പങ്കെടുത്തു. സർ സയ്യിദ് ലെഗസി ലിങ്ക് ചർച്ചയും നടന്നു. അസോസിയേഷൻ ട്രഷറർ ഡോ. മുഹമ്മദ് ഷാഫി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.