ജില്ല എൻഫോഴ്സ്മെൻറ് വിഭാഗം
കോട്ടക്കലിൽ പിടികൂടിയ വാഹനം
കോട്ടക്കൽ: ദേശീയപാതയിലൂടെ പാഞ്ഞ ഹോണ്ട സിവിക് കാറിന് ഉഗ്രശബ്ദവും പുകയും. പിന്നാലെ കുതിച്ച് പിടികൂടി 40,000ത്തോളം രൂപ പിഴയിട്ട് ജില്ല എൻഫോഴ്സ്മെൻറ് വിഭാഗം. രൂപമാറ്റം വരുത്തിയ സൈലൻസർ, അംഗീകാരമില്ലാതെ സി.എൻ.ജി കിറ്റ്, സൈസ് മാറ്റിയ ടയറുകൾ, ഗ്ലാസ് പൂർണമായി കൂളിങ്, ഇൻഷുറൻസ് ഇല്ല എന്നിവക്കാണ് പിഴയിട്ടത്. പിഴ അടപ്പിച്ച് വാഹനം പഴയതുപോലെയാക്കിയ ശേഷം തിരിച്ചുകൊടുത്തു. കൺട്രോൾ റൂം എം.വി.ഐ നിസാർ, എ.എം.വി.ഐമാരായ വി. വിജീഷ്, പി. ബോണി എന്നിവരാണ് നടപടികൾ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.