തി​രൂ​ർ ന​ഗ​ര​സ​ഭ ഇ.​എം.​എ​സ് ക​മ്യൂ​ണി​റ്റി പാ​ർ​ക്ക്

തി​രൂ​ർ ന​ഗ​ര​സ​ഭ വാ​ക്കു​പാ​ലി​ച്ചി​ല്ലെ​ന്ന്

തി​രൂ​ർ: ഒ​രു വ​ർ​ഷം മു​മ്പ് കൊ​ട്ടി​ഗ്ഘോ​ഷി​ച്ച് തു​റ​ന്നു​കൊ​ടു​ത്ത കോ​ര​ങ്ങ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന തി​രൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ഇ.​എം.​എ​സ് ക​മ്യൂ​ണി​റ്റി പാ​ർ​ക്കി​ന്റെ ന​ട​ത്തി​പ്പ് നി​ർ​ത്താ​നൊ​രു​ങ്ങി ക​രാ​റു​കാ​ര​ൻ. തി​രൂ​ർ ന​ഗ​ര​സ​ഭ വാ​ക്കു​പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് കോ​ര​ങ്ങ​ത്ത് ഇ.​എം.​എ​സ് പാ​ർ​ക്ക് ക​രാ​റു​കാ​രാ​യ നി​ള ഹോ​ളി​ഡേ​ഴ്സ് പൂ​ട്ടാ​നൊ​രു​ങ്ങു​ന്ന​ത്. ക​രാ​ർ പ്ര​കാ​രം തി​രൂ​ർ ന​ഗ​ര​സ​ഭ പ​റ​ഞ്ഞ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​തി​രു​ന്ന​ത് മൂ​ല​മാ​ണ് ന​ട​ത്തി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു. ഒ​രു വ​ർ​ഷം മു​മ്പ് ര​ണ്ട​ര കോ​ടി രൂ​പ ചെല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച പാ​ർ​ക്കാ​ണ് പൂ​ട്ടാ​നൊ​രു​ങ്ങു​ന്ന​ത്.

നി​ള ഹോ​ളി​ഡേ​ഴ്സ് പ്രൈ​വ​റ്റ് ക​മ്പ​നി ന​ഗ​ര​സ​ഭ​യു​മാ​യി 2022 സെ​പ്റ്റം​ബ​റി​ലാ​ണ് ക​രാ​ർ ഒ​പ്പി​ട്ട​തെ​ങ്കി​ലും 2023 ഫെ​ബ്രു​വ​രി മു​ത​ലാ​ണ് ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. പാ​ർ​ക്കി​ലെ ഫു​ഡ് കോ​ർ​ട്ട്, അ​മ്യൂ​സ്മെൻറ് പാ​ർ​ക്ക്, ശു​ചി​മു​റി, വാ​ഷ് റൂം ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​രാ​ർ പ്ര​കാ​രം പ​റ​ഞ്ഞ വെ​ള്ള​മെ​ത്തി​ച്ച് ന​ൽ​കി​യി​ട്ടി​ല്ല.

കൂ​ടാ​തെ വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ​നി​ന്നും വെ​ള്ളം ല​ഭ്യ​മാ​ക്കാ​നു​ള്ള അ​നു​മ​തി പ​ത്രം, ഭ​ക്ഷ്യ സു​ര​ക്ഷ ലൈ​സ​ൻ​സ് നേ​ടി​യെ​ടി​ക്കാ​നു​ള്ള അ​നു​മ​തി പ​ത്രം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ക്ക് ന​ഗ​ര​സ​ഭ സ​ഹാ​യം ചെ​യ്ത് കൊ​ടു​ത്തി​ല്ലെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് നി​ള ഹോ​ളി​ഡേ​ഴ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ന​ൽ​കി​യ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​ന് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സ്ഥ​ലം കൃ​ത്യ​മാ​യി നി​ർ​വ​ചി​ച്ച് ന​ൽ​കി​യി​ട്ടി​ല്ല. ര​ണ്ട​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച​തി​ന് പു​റ​മെ ക​രാ​റി​ൽ കാ​ണി​ച്ച പ​രി​ര​ക്ഷ​ക്കു​ള്ള 25000 രൂ​പ​യും ലൈ​സ​ൻ​സ് ഫീ ​ഇ​ന​ത്തി​ൽ ര​ണ്ടു ഗ​ഡു​ക്ക​ളാ​യി 1,84,000 രൂ​പ​യും ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഇ​ത് കൂ​ടാ​തെ, ലൈ​സ​ൻ​സ് ഫീ​യാ​യി 1,09,200 രൂ​പ​യും പാ​ർ​ക്കി​ങ് ഫീ​യാ​യി 28,600 രൂ​പ​യും ചേ​ർ​ത്ത് പി​ഴ പ​ലി​ശ​യ​ട​ക്കം 1,37,800 രൂ​പ അ​ട​ക്കാ​ൻ ബാ​ക്കി​യു​ണ്ടെ​ന്ന് കാ​ണി​ച്ച് ക​രാ​റു​കാ​ര​ന് ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​തു​ക അ​ട​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​മ്പ​നി ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ​റ​യു​ന്ന​ത്. കൂ​ടാ​തെ ന​ഷ്ടം സ​ഹി​ച്ച് മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ലെ​ന്നും പാ​ർ​ക്കി​ന്റെ ന​ട​ത്തി​പ്പ് അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - Korangath E.M.S park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.