ടോയ്ലറ്റ് പ്രവൃത്തി ഉദ്ഘാടനത്തോടനുബന്ധിച്ച് ഐ.ഒ.സി ഡിവിഷനൽ മേധാവി റോണി ജോൺ തേങ്ങയുടക്കുന്നു
തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി പ്ലാന്റിലെ ട്രക്ക് ഡ്രൈവർമാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ടോയ്ലറ്റ് സൗകര്യം ഒരുങ്ങുന്നു. ഐ.ഒ.സി പ്ലാന്റിന് മുന്നിൽ പെട്രോൾ പമ്പിനു സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് ബാത്റൂം, ടോയ്ലറ്റ് സൗകര്യം ഒരുക്കുന്നത്. അവധി ദിന ജോലിയുമായി ബന്ധപ്പെട്ട് ഐ.ഒ.സി എൽ.പി.ജി ഡിവിഷനൽ സെയിൽസ് മേധാവി റോണി ജോണും യൂനിയൻ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിൽ തൊഴിലാളികൾക്ക് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം ഇല്ലാത്തത് ഉന്നയിച്ചിരുന്നു.
അടിയന്തര പ്രാധാന്യത്തോടെ ഡിവിഷനൽ മാനേജർ വിഷയം ഏറ്റെടുക്കുകയും രണ്ടുമാസത്തിനകം ആവശ്യമായ ഫണ്ട് കണ്ടെത്തി നിർമാണത്തിനുള്ള സ്ഥലം നിശ്ചയിക്കുകയും ചെയ്യുകയായിരുന്നു. 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഉണ്ടാക്കുന്ന ടോയ്ലറ്റ്, ബാത്റൂം സൗകര്യം പൊതുജനങ്ങൾക്കു കൂടി തുറന്നു കൊടുക്കും. നിർമാണ പ്രവൃത്തി തുടങ്ങുന്നതിന് മുന്നോടിയായി നടന്ന തേങ്ങയുടക്കൽ ചടങ്ങിൽ ഐ.ഒ.സി ഡിവിഷനൽ മേധാവി റോണി ജോൺ, ഡിവിഷനൽ റീടെയ്ൽ ഹെഡ് ഭാനുപ്രതാപ് ചന്ദ്രാകർ, ട്രേഡ് യൂനിയൻ പ്രതിനിധികളായ സഫ്വാൻ മുള്ളുങ്ങൽ, ഹരിദാസൻ, അഷ്റഫ്, ചന്ദ്രൻ, ട്രക്ക് ഉടമ പ്രതിനിധി ഫൈസൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.