മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ ‘ഇംബൈബ്’ പദ്ധതിയുടെ
ഭാഗമായി തയാറാക്കിയ പരീക്ഷ സഹായി കൈപ്പുസ്തക പ്രകാശനം എം.പി. അബ്ദുസ്സമദ് സമദാനി എം.പി നിര്‍വഹിക്കുന്നു
പൂക്കോട്ടൂര്‍: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ട ഇംബൈബ് പദ്ധതി പൂക്കോട്ടൂരില്‍ എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ എന്‍.എം.എം.എസ് പരീക്ഷ എഴുതുന്ന വിദ്യാർഥികള്‍ക്ക് വേണ്ടി ഒരുക്കിയ നൂതന പരിശീലന പദ്ധതിയാണ് ഇംബൈബ്. ബ്ലോക്ക് പരിധിയിലെ എണ്ണൂറോളം കുട്ടികള്‍ക്ക് പരീക്ഷ സഹായിയായി തയാറാക്കിയ കൈപ്പുസ്തക വിതരണവും എം.പി നിര്‍വഹിച്ചു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പൂക്കോട്ടൂര്‍ ഗവ. ഹൈസ്കൂളില്‍ 10 ലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് സജ്ജീകരിച്ച ലൈബ്രറിയുടെ സമര്‍പ്പണം ടി.വി. ഇബ്രാഹിം എം.എല്‍.എ നിര്‍വഹിച്ചു.
മൂന്ന് പതിറ്റാണ്ട് പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാരാട്ട് മുഹമ്മദാജിയുടെ സ്മാരകമാണ് ലൈബ്രറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന് കാരാട്ട്, വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മുഹമ്മദ് ഇസ്മായില്‍ മാസ്റ്റര്‍, സുനീറ പൊറ്റമ്മല്‍, റാബിയ ചോലക്കല്‍, ജസീന മജീദ്, മൂസ കടമ്പോട്ട്, ജില്ല പഞ്ചായത്ത് അംഗം സലീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എം. മുഹമ്മദലി മാസ്റ്റര്‍, സഫിയ പന്തലാഞ്ചേരി, എ.കെ. മെഹനാസ്, ബ്ലോക്ക് ആസൂത്രണ സമിതി വൈസ് ചെയര്മാന് പി.എ. സലാം, പി.ടി.എ പ്രസിഡന്റ് കെ.എം. അക്ബര്‍, പൂക്കോട്ടൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ഉണ്ണീതു ഹാജി, പ്രിന്‍സിപ്പല്‍ സി.പി. ബാബു എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.