വിവിധ ആവശ്യങ്ങളുന്നയിച്ച് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ടീച്ചേഴ്സ് അസോസിയേഷന് മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരശൃംഖലയില്‍ ഉദ്ഘാടകന്‍ ആര്യാടന് ഷൗക്കത്തിെൻറ നേതൃത്വത്തില്‍ പ്രതീകാത്മകമായി ‘അനങ്ങാപ്പാറ
സര്‍ക്കാറിെൻറ തലയില്‍ നെല്ലിക്കാത്തളം’ വെച്ചപ്പോള്‍
മലപ്പുറം: ഹയർസെക്കൻഡറി മേഖലയിൽ രണ്ടുപതിറ്റാണ്ടിലേറെയായി പരിഹാരമാവാതെ തുടരുന്ന പ്രശ്നങ്ങളിൽ അടിയന്തര പരിഹാരമാവശ്യപ്പെട്ട് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ജൂനിയർ അധ്യാപക സ്ഥാനക്കയറ്റത്തിൽ മുൻ യു.ഡി.എഫ് സർക്കാർ കൈക്കൊണ്ട തീരുമാനം ഉത്തരവാകാതെ നീട്ടിക്കൊണ്ടുപോകുകയും പ്രിൻസിപ്പൽ നിയമനത്തിൽ ആവർത്തിച്ചുണ്ടായ കോടതി വിധികൾ നടപ്പാക്കാതെയും തുടരുന്ന സർക്കാറിെൻറ അനങ്ങാപ്പാറ നയത്തിനെതിരെ പ്രതീകാത്മകമായി നെല്ലിക്കാത്തളം വെച്ചായിരുന്നു സമരം.
സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.ടി. ഉമ്മർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എം. സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അനിൽ എം. ജോർജ്, വൈസ് പ്രസിഡൻറ് റോയിച്ചൻ ഡൊമനിക്, സംസ്ഥാന സെക്രട്ടറിമാരായ ടി.എസ്. ഡാനിഷ്, ഡോ. വി. അബ്ദുസമദ്, എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് സി. വിഷ്ണുദാസ്, എ.എച്ച്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എ.പി. അബ്ദുന്നാസിർ, ജില്ല സെക്രട്ടറി കെ. മുഹമ്മദ് റസാഖ്, കെ.പി. അനിൽകുമാർ, കെ.എ. അഫ്സൽ, വി. സിദ്ധീഖ്, എൻ. അബ്ദുൽ ഷരീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.