കൊണ്ടോട്ടി: കഴിഞ്ഞദിവസം അപ്രതീക്ഷിതമായി തകർത്ത് പെയ്ത വേനൽമഴയിലും വീശിയടിച്ച കാറ്റിലും കെ.എസ്.ഇ.ബിക്ക് വ്യാപക നാശനഷ്ടം. കെ.എസ്.ഇ.ബി പുളിക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലാണ് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തത്.
പുളിക്കൽ സെക്ഷൻ പരിധിയിലെ ഐക്കരപ്പടി, കുറിയോടം, ഓട്ടുപാറ, സിയാംകണ്ടം, ചേവായൂർ ഭാഗങ്ങളിലായി മരങ്ങൾ കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകരാറിലായി. 18ഓളം ട്രാൻസ്ഫോമറുകളിൽ വൈദ്യുതി വിതരണം മുടങ്ങി. പത്തോളം ഒമ്പത് മീറ്റർ പോസ്റ്റുകളും മൂന്ന് അയൺ പോസ്റ്റുകളും ഒരു ട്രാൻസ്ഫോർമർ സെക്ടറും 35 ലേറെ എൽ.ടി പോളുകളും തകരാറിലായി. കൂടാതെ പലയിടങ്ങളിലായി 50ഓളം എൽ.ടി കമ്പികൾ പൊട്ടുകയും 200ലേറെ സിംഗിൾ കംപ്ലൈന്‍റുകളും ഉണ്ടായിരുന്നു.
സെക്ഷനിലെ ജീവനക്കാർക്കും കോൺട്രാക്ട് ജീവനക്കാർക്കും പുറമേ തൊട്ടടുത്ത സെക്ഷനുകളിൽ നിന്നും ജോലിക്കാർ എത്തിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായത്. വൈദ്യുതി പ്രവാഹം സുഗമമാക്കാൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും അറ്റകുറ്റപണികൾ നടക്കുന്നതായും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. കനത്ത മഴക്കൊപ്പം വന്ന ഇടിമിന്നലിൽ പ്രദേശത്തെ നിരവധി വീടുകളിലെ വീട്ടുപകരണങ്ങൾക്കും കേട്പാട് സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.