സഹോദരങ്ങളുടെ ഉപദ്രവം: പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന്

മഞ്ചേരി: ശാരീരികവും മാനസികവുമായി സഹോദരങ്ങളുടെ ഉപദ്രവത്തിനെതിരെ എടവണ്ണ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് കാണിച്ച് അധ്യാപിക ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. പത്തപ്പിരിയം നീരുൽപൻ സിദ്റത്തുൽ മുൻതഹയാണ് പരാതി നൽകിയത്.

വര്‍ഷങ്ങളായി സഹോദരങ്ങൾ ഇരുവരും നേരിട്ടും ഗുണ്ടകളെ ഉപയോഗിച്ചുംതന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. വധശ്രമമടക്കം ഇവര്‍ക്കെതിരെ പതിനഞ്ചോളം പരാതികള്‍ എടവണ്ണ പൊലീസില്‍ നല്‍കിയിരുന്നു.

ഇതില്‍ വ്യക്തമായ തെളിവുകളുള്ള എട്ടോളം കേസുകളില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും പ്രതികളുടെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നുവെന്നും ഇവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കൈക്കുഞ്ഞ് അടക്കം മൂന്ന് കുട്ടികളുടെ മാതാവായ തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

Tags:    
News Summary - Harassment by siblings: No action taken even after police complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.