മണ്ഡലം പ്രസിഡന്റിനെ മാറ്റിയതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്

തേ​ഞ്ഞി​പ്പ​ലം: മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​നെ ഡി.​സി.​സി നേ​തൃ​ത്വം ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍ഗ്ര​സി​ല്‍ ഗ്രൂ​പ്പ് പോ​ര്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​ന്റെ ചു​മ​ത​ല​യി​ലു​ള്ള പ്ര​വീ​ണ്‍ ക​ട​വ​ത്തി​നെ മാ​റ്റി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റി​ന് പ​രാ​തി ന​ൽ​കി​യ​ത്.

ഡി.​സി.​സി അം​ഗീ​കാ​ര​ത്തോ​ടെ ആ​ഗ​സ്ത് ആ​ദ്യ​വാ​രം നി​ര്‍വാ​ഹ​ക സ​മി​തി ചേ​ര്‍ന്ന് തെ​ര​ഞ്ഞെ​ടു​ത്ത പ്ര​വീ​ണ്‍ ക​ട​വ​ത്തി​നെ ഒ​റ്റ​രാ​ത്രി കൊ​ണ്ട് ചു​മ​ത​ല​യി​ല്‍ നി​ന്ന് മാ​റ്റി പ​ക​രം ജ​മാ​ല്‍ ക​രി​പ്പൂ​രി​നെ ഡി.​സി.​സി നി​യ​മി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ല്‍, പ്ര​വീ​ണ്‍ ക​ട​വ​ത്തി​ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​ന്റെ ചു​മ​ത​ല ന​ല്‍കി​യി​രു​ന്നി​ല്ലെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ് വി.​എ​സ്. ജോ​യ് പ​റ​ഞ്ഞു. ആ​ര്‍ക്ക് വേ​ണ​മെ​ങ്കി​ലും കെ.​പി.​സി.​സി​ക്ക് പ​രാ​തി ന​ല്‍കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​യി​രു​ന്ന ജോ​ണ്‍സ​ണ്‍ പു​ലി​ക്കോ​ട്ടി​ല്‍ വി​ദേ​ശ​ത്ത് പോ​യ​തി​നാ​ല്‍ താ​ല്‍ക്കാ​ലി​ക ചു​മ​ത​ല വൈ​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്ന പ്ര​വീ​ണ്‍ ക​ട​വ​ത്തി​ന് കൈ​മാ​റി​യി​രു​ന്നെ​ന്നും തീ​രു​മാ​നം അം​ഗീ​ക​രി​ച്ച് ജ​മാ​ല്‍ ക​രി​പ്പൂ​രും പ​ള്ളി​ക്ക​ല്‍ മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​യി​ലെ നേ​താ​ക്ക​ളും മി​നു​ട്ട്‌​സി​ല്‍ ഒ​പ്പ് വെ​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ഡി.​സി.​സി പ്ര​സി​ഡ​ന്റി​നെ അ​റി​യി​ച്ചി​രു​ന്ന​താ​യും ഒ​രു വി​ഭാ​ഗം കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

മ​ണ്ഡ​ലം ക​മ്മി​റ്റി അ​റി​യാ​തെ​യാ​ണ് ജ​മാ​ല്‍ ക​രി​പ്പൂ​രി​നെ പ്ര​സി​ഡ​ന്റാ​ക്കി​യ​തെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പു​തി​യ പ്ര​സി​ഡ​ന്റി​ന്റെ സ്ഥാ​നാ​രോ​ഹ​ണം അ​റി​ഞ്ഞ​തെ​ന്നു​മാ​ണ് കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ല്‍, എ.​പി. അ​നി​ല്‍കു​മാ​ര്‍, വി.​എ​സ്. ജോ​യ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് മൂ​ന്നാം ഗ്രൂ​പ്പ് രൂ​പ​വ​ത്ക​ര​ണ​ത്തി​നാ​യി ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും ആ​ക്ഷേ​പ​മു​യ​ര്‍ന്നി​ട്ടു​ണ്ട്.

എ ​ഗ്രൂ​പ്പ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന ക​മ്മി​റ്റി​യെ ഐ ​ഗ്രൂ​പ്പും കെ.​സി ഗ്രൂ​പ്പും ചേ​ര്‍ന്ന് അ​ട്ടി​മ​റി​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഭാ​ര​വാ​ഹി പോ​ലും അ​ല്ലാ​ത്ത​യാ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റി​ന്റെ ലെ​റ്റ​ര്‍ പാ​ഡി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ഒ​രു പ്രാ​ദേ​ശി​ക നേ​താ​വ് പ​റ​ഞ്ഞു. ജ​മാ​ല്‍ ക​രി​പ്പൂ​ര്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ര​ത്തെ ജി​ല്ല നേ​തൃ​ത്വ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ചി​രു​ന്നു.

അ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ് പ​ക്ഷ​ത്തി​ന് അ​ന​ഭി​മ​ത​നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്. പ്രീ​ണ​ന ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള വി​ട്ടു​വീ​ഴ്ച​ക​ളാ​ണ് പ്ര​വീ​ണ്‍ ക​ട​വ​ത്തി​നെ ത​ഴ​ഞ്ഞ് ജ​മാ​ലി​നെ പ​രി​ഗ​ണി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​യി​രു​ന്ന ജോ​ണ്‍സ​ണ്‍ പു​ലി​ക്കോ​ട്ടി​ല്‍ ഡി​സം​ബ​റോ​ടെ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Tags:    
News Summary - Group fight in Congress over the change of mandal president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.