മലപ്പുറം കാവുങ്ങലിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range കാവുങ്ങലിൽ കാറും ബസും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
മലപ്പുറം: കാവുങ്ങലിൽ കാർ നിയന്ത്രണം വിട്ട് സ്വകാര്യ ബസിലിടിച്ച് കാർ ഡ്രൈവർക്കും ബസ് യാത്രക്കാർക്കും പരിക്കേറ്റു. കാർ ഡ്രൈവർ കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശി സയ്യിദ് കോയ തങ്ങൾ (63), ബസ് യാത്രക്കാരായ കാരാതോട് സ്വദേശി മറിയുമ്മ (65), മേൽമുറി സ്വദേശി ശാലിനി (57), മച്ചിങ്ങൽ സ്വദേശി മുഹമ്മദ് സയാൻ (6) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക് 2.20 ഓടെയാണ് സംഭവം. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് മലപ്പുറം സഹകരണാശുപത്രിയിലെത്തിച്ചു. ഡ്രൈവർ സയ്യിദ് കോയ തങ്ങൾക്ക് കൈയിനും വാരിയെല്ലിനും കാര്യമായ പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.