ഫുട്ബാൾ ആരവ രാവുകൾക്ക് കൊടിയിറക്കം

വേങ്ങര: വേങ്ങരക്ക് ഫുട്ബാൾ ലോകകപ്പ് മത്സരത്തിന്‍റെ ആവേശ ദിനങ്ങൾ സമ്മാനിച്ച കുറ്റാളൂർ സബാ സ്ക്വയറിലെ ഫുഡ് ആൻഡ് ബാൾ കാർണിവലിന് പ്രൗഢ സമാപനം. ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി അർജന്റീന -ഫ്രാൻസ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചതോടെ ആറുദിവസം നീണ്ട കാർണിവലിന് തിരശ്ശീല വീണു.

ഫുട്ബാൾ ലഹരി രക്തത്തിൽ ലയിച്ച ആരാധകർക്ക് മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചാണ് കാർണിവൽ കൊടിയിറങ്ങിയത്. വിവിധ മത്സരങ്ങളും ഭക്ഷണശാലകളും കുട്ടികൾക്ക് പാർക്കും മത്സരം കാണാനെത്തുന്നവർക്കു വേണ്ടി ഒരുക്കിയിരുന്നു.

ഫുഡ്​ ആൻഡ്​ ബാൾ കാർണിവലിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ സമാപനച്ചടങ്ങിൽ വിശിഷ്ടാതിഥികൾ​ക്കൊപ്പം

ഞായറാഴ്ച വൈകീട്ട് ആറോടെ നടന്ന സമാപനസമ്മേളനം മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു.

ഫുഡ്​ ആൻഡ്​ ബാൾ കാർണിവലിന്റെ സമാപനം 'മാധ്യമം'എഡിറ്റർ വി.എം. ഇബ്രാഹീം ഉദ്ഘാടനം ചെയ്യുന്നു

ഷൂട്ടൗട്ട് ജനറൽ മത്സരത്തിൽ വിജയികളായ വിനു കുറ്റാളൂർ, റിയാസ് പാലാണി, പി.പി. റാഷിദ് കുറ്റാളൂർ, ഗേൾ ആൻഡ് ബാൾ മത്സരത്തിൽ വിജയികളായ ലെഹ്സ പാണ്ടിക്കാട്,അഫ്സിയ ഊരകം, സൈഫുന്നീസ വേങ്ങര, ഷൂട്ടൗട്ട് മാസ്റ്റേഴ്സ് മത്സരത്തിൽ വിജയികളായ ഷരീഫ്, മുഹമ്മദ് അലി, മാസ്റ്റർ ഷെഫ് മത്സരത്തിൽ വിജയികളായ മൈമൂന ഹനീഫ, രൂപ മേനോൻ, കെ. ഹാജറ സൂപ്പി, ഡെസേർട്ട് മാസ്റ്റർ മത്സര വിജയികളായ ജാസ്മിൻ, ശബ്ന, ഷഹീദ, ബാൾ ആർട്ടിൽ വിജയികളായ അഹമ്മദ് ഷമീൽ, നാഫിൽ, കെ. മുഹമ്മദ് റസീൽ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.


ഫാമിലി വെഡിങ് സെൻറർ ജനറൽ മാനേജർ എം.കെ.ബി. മുഹമ്മദ്‌, വേങ്ങര വൈറ്റ് മാർട്ട് ഫ്രാഞ്ചൈസികളായ നൗഷാദ്, പ്രേംകുമാർ, ലിയാന സിൽക്ക് സെൻറർ റിയാസ് തോട്ടുങ്ങൽ, വൈറ്റ് മാർട്ട് ഫ്രാഞ്ചൈസി മുഹമ്മദ്‌ പറമ്പിൽ പീടിക, മാധ്യമം കൺട്രി ഹെഡ് ബിസിനസ്‌ സൊലൂഷൻസ് ജുനൈസ്, ജനത ബസാർ മാനേജിങ് ഡയറക്ടർ സകരിയ, ആരിഫ സബാഹ്, മാധ്യമം സീനിയർ ഐ.ടി മാനേജർ ജാഫർ, വെസ്റ്റ ഐസ്ക്രീം സെയിൽസ് ഓഫിസർ ധനേഷ്, കാപിറ്റൽ പ്ലൈവുഡ് മാനേജിങ് ഡയറക്ടർ ഷമീർ, മാധ്യമം കൺട്രി ഹെഡ് ബിസിനസ്‌ സൊലൂഷൻസ് മുഹ്സിൻ അലി,


വൈറ്റ് മാർട്ട് ഏരിയ മാനേജർ പി. നിതിൻ, സബാഹ് സ്ക്വയർ മാനേജിങ് ഡയറക്ടർ സബാഹ് കുണ്ടുപുഴിക്കൽ, മാധ്യമം ബിസിനസ്‌ സൊലൂഷൻ മാനേജർ അബ്ദുൽ ഗഫൂർ, മാധ്യമം കീ അക്കൗണ്ട്സ് മാനേജർ ഫൈസൽ പുളിക്കൂളി, ഹൈ സ്ലീപ്‌ പ്രതിനിധി കുഞ്ഞിമൊയ്തീൻ, സ്റ്റിക്കോൻ മുഹമ്മദ് വലീം, മുഹമ്മദ് മുസ്തഫ, ഇതിസ് വുമൻ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ ജനറൽ മാനേജർ അനസ് മേപ്പള്ളി, ഈദർ സെയിൽസ് മാനേജർ ടി. സുധീഷ്, ശംസുദ്ദീൻ നെല്ലറ ഗ്രൂപ് ഓഫ് കമ്പനീസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.


മാധ്യമം സി.ആർ.എം ഇബ്രാഹിം കോട്ടക്കൽ, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹംസ, വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂചേപ്പു, സ്പാർട്ട ക്ലബ് പ്രസിഡന്റ് പി.കെ. അസ്ലു, വ്യാപാര വ്യവസായ ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് അസീസ് ഹാജി, മാധ്യമം മലപ്പുറം ന്യൂസ് എഡിറ്റർ ഇനാം റഹ്മാൻ എന്നിവർ സംസാരിച്ചു. കാർണിവൽ നഗരിയിൽ അർജന്റീന താരം ലയണൽ മെസ്സിയുടെ ചിത്രം ഒരുക്കിയ സ്റ്റൻസിൽ ആർട്ടിസ്റ്റ് സൽമാൻ, നൂലുകൊണ്ട് പോർചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം തയാറാക്കിയ രമേഷ് പട്ടാമ്പി എന്നിവർക്കുള്ള ഉപഹാരവും സമ്മാനിച്ചു.


ഒഴുകിയെത്തിയത് ആയിരങ്ങൾ

വേങ്ങര: ആവേശകരമായ ലോകകപ്പ് ഫൈനലിൽ അർജന്റീന -ഫ്രാൻസ് മത്സരം ബിഗ് സ്ക്രീനിൽ കാണാൻ കുറ്റാളൂർ സബാ സ്ക്വയറിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. ഇഷ്ട ടീമിന്റെ ജഴ്സിയണിഞ്ഞും ആർപ്പുവിളികളോടെയും പതാക വീശിയും വിസിൽ മുഴക്കിയും അവർ മത്സരത്തെ വരവേറ്റു. കളി തുടങ്ങുന്നതിന് മണിക്കൂറുകൾക്കു മുമ്പേ പലരും മൈതാനത്ത് ഇടംപിടിച്ചു.


കുട്ടികളും കുടുംബവും ഉൾപ്പെടെ നിരവധി പേരാണ് കളി തുടങ്ങിയ ശേഷവും നഗരിയിലേക്ക് എത്തിയത്. കുടുംബസമേതം എത്തുന്നവർക്ക് ഇരിപ്പിടം ഏർപ്പെടുത്തിയിരുന്നു. അർജന്റീന ആദ്യ ഗോൾ നേടിയതോടെ കാണികളുടെ ആവേശം അതിരുകടന്നു. സന്തോഷം അടക്കാനാകാതെ പലരും ആർത്തുല്ലസിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. 'മാധ്യമം' മീഡിയ പാർട്ണറായി വേങ്ങര ഫുട്ബാൾ ഫാൻസ് ഫോറം സംഘടിപ്പിക്കുന്ന ഫുഡ് ആൻഡ് ബാൾ കാർണിവലിലാണ് ക്വാർട്ടർ മുതൽ ബിഗ് സ്ക്രീനിൽ മത്സരം പ്രദർശിപ്പിച്ചത്.

വൈകീട്ട് നാലോടെ ഉണർന്ന നഗരിയിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനം കൈമാറി. അർജന്റീന -ഫ്രാൻസ് ഫൈനൽ പ്രവചന മത്സരത്തിലെ വിജയികളിൽനിന്ന് തെരഞ്ഞെടുത്ത 20 പേർക്ക് ഫുട്ബാൾ സമ്മാനമായി നൽകി.

Tags:    
News Summary - Flags down for football nights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.