മലപ്പുറം: ജില്ലയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ എക്സൈസ് രജിസ്റ്റർ ചെയ്തത് 2373 എൻ.ഡി.പി.എസ് കേസുകൾ. വിവിധ കേസുകളിലായി ഇക്കാലയളവിൽ 2350 കിലോയോളം കഞ്ചാവാണ് എക്സൈസ് മാത്രം പിടികൂടിയത്.
രണ്ടര കിലോ എം.ഡി.എം.എ, രണ്ട് കിലോ മെത്തഫെറ്റമിൻ, 554 എൽ.എസ്.ഡി സ്റ്റാമ്പ്, 243 കഞ്ചാവ് ചെടി, രണ്ടര കിലോ ഹാഷിഷ് ഓയിൽ, 10000 ലിറ്റർ സ്പിരിറ്റ്, 88 ഗ്രാം ബ്രൗൺ ഷുഗർ, 21 ഗ്രാം കൊക്കയിൻ, 22500 ലിറ്റർ വിദേശമദ്യം, 39000 ലിറ്റർ വാഷ് എന്നിവയും ഇക്കാലയളവിൽ എക്സൈസ് പിടികൂടി കൂടാതെ വിവിധ ലഹരി കേസുകളിലായി 523 വാഹനങ്ങളും പിടിച്ചെടുത്തു.
എൻ.ഡി.പി.എസ് കേസിന് പുറമെ 5390 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എക്സൈസ്, പൊലീസ് വകുപ്പുകളുടെ പരിശോധന കർശനമാണെങ്കിലും ജില്ലയിൽ ലഹരി ഇടപാടുകൾ സജീവമായി നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്ന് വിൽപ്പനക്കായി കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി രണ്ടുപേരാണ് അറസ്റ്റിലായത്. ഇരുവരെയും സമാന കേസുകളിൽ നേരത്തെയും അറസ്റ്റ് ചെയ്തിരുന്നു. നാല് ദിവസം മുമ്പ് 10 കിലോ കഞ്ചാവുമായി മഞ്ചേരിയിൽനിന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.