എടക്കര: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി എടക്കരയില്‍ ബൈപാസ് നിര്‍മാണം ആരംഭിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി പി.വി. അന്‍വര്‍ എം.എല്‍.എയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നിര്‍മാണം. കെ.എന്‍.ജി റോഡിലെ കലാസാഗറില്‍ നിന്നാരംഭിക്കുന്ന റോഡ് മേനോന്‍പൊട്ടി വഴി കാറ്റാടി റോഡില്‍ എത്തിച്ചേരുന്ന തരത്തിലാണ് നിർമാണം. രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡിന് എട്ട് മീറ്റര്‍ വീതിയുണ്ട്. ഒരു കിലോമീറ്റര്‍ നീളത്തില്‍ നിലവില്‍ ടാര്‍ റോഡുണ്ട്. ഒരു കിലോമീറ്റര്‍ ദൂരം എട്ട് മീറ്റര്‍ വീതിയില്‍ സ്ഥലം വിട്ടുനല്‍കാന്‍ എം.എല്‍.എയുമായുള്ള ചര്‍ച്ചയില്‍ പ്രദേശവാസികള്‍ തയാറായതോടെയാണ് നിര്‍മാണം ആരംഭിച്ചത്.
മണ്‍റോഡ് നിര്‍മാണം നാട്ടുകാരുടെ സഹകരണത്തോടെ ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു. രണ്ടാഴ്ചകൊണ്ട് പാത ഗതാഗതത്തിന് പാകമാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. എം.എല്‍.എ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ഇതിനായി അനുവദിക്കുമെന്ന് എം.എൽ.എ അറിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷൈനി പാലക്കുഴി, സന്തോഷ് കാപ്രാട്ട്, എം.കെ. ചന്ദ്രന്, സി.പി.എം എടക്കര ലോക്കല്‍ സെക്രട്ടറി സെക്രട്ടറി അഡ്വ. യു. ഗിരീഷ്കുമാര്‍, സോമന് പാര്ളി, അബ്ദുറഹ്മാന്, കീരി ഹംസ എന്നിവരും പ്രവൃത്തിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.