ദാറുൽ ഹുദ
തിരൂരങ്ങാടി: കുടിവെള്ളം മലിനമാക്കുകയും വയൽ മണ്ണിട്ടുനികത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി. വിദ്യാർഥികളും ജീവനക്കാരും ഉൾപ്പെടെ 2000ത്തിലധികം പേർ ദാറുല്‍ ഹുദയില്‍ താമസിക്കുന്നുണ്ട്. എന്നാല്‍, അതിനനുസരിച്ചുള്ള മാലിന്യസംസ്കരണ സംവിധാനം അവിടെയില്ലെന്ന് സി.പി.എം കുറ്റപ്പെടുത്തി.
പരപ്പനങ്ങാടി റോഡിലെ താജ് ഓഡിറ്റോറിയം പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ദാറുൽ ഹുദക്കു മുന്നിൽ പൊലീസ് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.