പെരുമ്പടപ്പ്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരെ കള്ളക്കേസിൽ കുടുക്കി പൊതുജനമധ്യത്തിൽ അവഹേളിക്കുന്നതിനെതിരെയും പിണറായി സർക്കാറിന്റെ അഴിമതികൾ പുറത്ത് കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകരെ വേട്ടയാടുന്ന നടപടിയിൽ പ്രതിഷേധിച്ചും പൊന്നാനി, വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി.
പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലേക്ക് വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചു. പുത്തൻപള്ളി സെന്ററിൽനിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഷനിൽ എത്തുന്നതിനു മുമ്പ് സംസ്ഥാനപാതയിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഗുരുവായൂർ-പൊന്നാനി സംസ്ഥാനപാതയിൽ കുത്തിയിരിപ്പ് നടത്തി. ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം സ്തംഭിച്ചു.
ഗതാഗതം തടസ്സപ്പെട്ടതോടെ ഒരു ഭാഗത്ത് കൂടെ വാഹനങ്ങൾ കയറ്റിവിടാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
സംഘർഷത്തിൽ വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ടി. കാദർ, യൂത്ത് കോൺഗ്രസ് നേതാവ് ഹൈബൽ പാലപ്പെട്ടി, കബീർ പാങ്കയിൽ ഉൾപ്പെടെ പത്തോളം പ്രവർത്തകർക്ക് പരിേക്കറ്റു.
പെരുമ്പടപ്പ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്കും പരിക്കേറ്റു. പരിക്കേറ്റവർ പെരുമ്പടപ്പ് കെ.എം.എം ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷാവസ്ഥ അവസാനിച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.
പൊന്നാനി പൊലീസ് സ്റ്റേഷൻ
പൊന്നാനി: പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊന്നാനി സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡിൽനിന്ന് പ്രകടനവുമായി എത്തിയ പ്രവർത്തകരെ പൊലീസ് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. മുൻ എം.പി സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. എ. പവിത്രകുമാർ, ടി.കെ. അശ്റഫ്, എം. രാമനാഥൻ, എം. അബ്ദുൽ ലത്തീഫ്, പ്രദീപ് കാട്ടിലായിൽ, കെ.പി. അബ്ദുൽ ജബ്ബാർ, നബീൽ നൈതല്ലൂർ, റാഷിദ് പുതുപൊന്നാനി, പ്രവിത കടവനാട്, സുരേഷ് പുന്നക്കൽ, പി.വി. ദർവേശ്, എസ്. മുസ്തഫ, വി.പി. ജമാൽ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി പൊലീസ് സ്റ്റേഷൻ
വളാഞ്ചേരി: കോൺഗ്രസ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി വളാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് വിനു പുല്ലാനൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കെ. ശിവരാമൻ, പി.സി.എ. നൂർ, ഉമ്മർ ഗുരുക്കൾ, കെ.ടി. സിദ്ദീഖ്, അഷ്റഫ് രാങ്ങാട്ടൂർ എന്നിവർ സംസാരിച്ചു. കെ.വി. ഉണ്ണികൃഷ്ണൻ, അഡ്വ. മുജീബ് കൊളക്കാട്, മുഹമ്മദ് പാറയിൽ, പി.ടി. ഷഹനാസ്, മഠത്തിൽ ശ്രീകുമാർ, പി. അബ്ദുറഹ്മാൻ, എം.ടി. അസീസ്, കെ.പി. വേലായുധൻ, പി. കരുണകുമാർ, പി. സുരേഷ്, എ.പി. നാരായണൺ, അഹമദ് കുട്ടി ചെമ്പിക്കൽ, ശബാബ് വക്കരത്ത്, മണ്ഡലം പ്രസിഡൻറുമാരായ കെ.ടി. മൊയ്തു, ബഷീർ പാറക്കൽ, അസൈനാർ പറശ്ശേരി, കെ.കെ. മോഹനകൃഷ്ണൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ
ചങ്ങരംകുളം: തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാന്തടം സെന്ററിൽ നിന്നാരംഭിച്ച മാർച്ച് സ്റ്റേഷന് മുൻവശം പൊലീസ് തടഞ്ഞു. ധർണ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം സുരേഷ് പൊൽപ്പാക്കര, കെ.വി. നാരായണൻ, എം.ടി. അറുമുഖൻ, ബെന്നി മാസ്റ്റർ, രാമകൃഷ്ണൻ. അഡ്വ. കവിത, എം.എ. നജീബ്, എസ്. സുധീർ, ആനന്ദൻ കറുത്തേടത്ത്, കരിം പോത്തനൂർ, രാജഗോപാൽ, ഇബ്രാഹിം നടുവട്ടം, ഇ.പി. വേലായുധൻ, കെ.പി. സിന്ധു, ജനത മനോഹരൻ, ചക്കൻ കുട്ടി, എം. മാലതി, പ്രകാശൻ കാലടി, കണ്ണൻ നമ്പ്യാർ, ആസിഫ് പൂക്കരത്തറ, ഹാരിസ് മൂതൂർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.