കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസ് ലാത്തിവീശിയപ്പോൾ

കെ.എസ്.യു മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജിൽ 15 പേർക്ക് പരിക്ക്

പെരുമ്പടപ്പ്: പി.എസ്.സി ചെയർമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ലാത്തിച്ചാർജിൽ 15 കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു.

റാങ്ക് ഹോള്‍ഡറായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി ചെയർമാൻ എം.കെ. സക്കീറിെൻറ പെരുമ്പടപ്പിലെ വീടിന് മുന്നിലേക്ക് കെ.എസ്.യു ജില്ല കമ്മിറ്റി നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. വസതിക്ക് മുന്നിൽ പൊലീസ് തടഞ്ഞു.

തുടർന്ന് ഉന്തുംതള്ളുമുണ്ടായി. ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിവീശി. പരിക്കേറ്റ പ്രവർത്തകരെ ആദ്യം പെരുമ്പടപ്പ് ആശുപത്രിയിലും തുടർന്ന് എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സമരം കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് ഉദ്ഘാടനം ചെയ്തു.

ഹാരിസ് മൂതൂർ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് പന്താവൂർ, എ.എം. രോഹിത്, ഇ.പി. രാജീവ്, മനീഷ് കുണ്ടയാർ, പി.പി. അശ്ത്താഷ്, കണ്ണൻ നമ്പ്യാർ, ഹക്കീം പെരുമുക്ക്, വിനു എരമംഗലം എന്നിവർ നേതൃത്വം നൽകി.

60 പേർക്കെതിരെ കേസ്

പെരുമ്പടപ്പ്: കെ.എസ്.യു സമരത്തിൽ പങ്കെടുത്ത നേതാക്കൾ ഉൾപ്പെടെ 60 പേർക്കെതിരെ കേസ്. പി.എസ്.സി ചെയർമാെൻറ പെരുമ്പടപ്പിലെ വസതിയിലേക്കുള്ള മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ്​ നടത്തിയിരുന്നു.

കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അഭിജിത്, എ.എം. രോഹിത്, സിദ്ദീഖ് പന്താവൂർ, കണ്ണൻ നമ്പ്യാർ, ഷംസു കല്ലാട്ടേൽ, ശിവരാമൻ, നൗഫീദ്, മനീഷ്, അസ്ഥാഫ്, വിനു, ഷബീബ് തുടങ്ങി 60 പേർക്കെതിരെയാണ് കേസ്.

പരിക്കേറ്റ കെ.എസ്.യു പ്രവർത്തകരിൽ പലരും ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് പൊലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റതായി പെരുമ്പടപ്പ് സി.ഐ എം. അൽത്താഫ് അലി അറിയിച്ചു. പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.