വിമാനത്താവളങ്ങളിലെ പരിശോധന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കാമറ നിർബന്ധമാക്കി

മ​ല​പ്പു​റം: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കു​ന്ന ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കു​ന്നു. ഇ​നി മു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ യൂ​നി​ഫോം ധ​രി​ച്ച ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ബോ​ഡി വേ​ൺ കാ​മ​റ​ക​ൾ (Body Worn Cameras - BWC) ധ​രി​ക്ക​ണ​മെ​ന്ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഇ​ൻ​ഡ​യ​റ​ക്ട് ടാ​ക്സ​സ് ആ​ൻ​ഡ് ക​സ്റ്റം​സ് (സി.​ബി.​ഐ.​സി) ഉ​ത്ത​ര​വി​ട്ടു. യാ​ത്ര​ക്കാ​രു​മാ​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും, അ​ഴി​മ​തി ത​ട​യാ​നും, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നു​മു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്റെ ഭാ​ഗ​മാ​ണി​ത്.

ബാ​ഗേ​ജ് ക്ലി​യ​റ​ൻ​സി​ന് ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ റെ​ഡ് ചാ​ന​ലി​ൽ ഡ്യൂ​ട്ടി​യി​ലാ​യി​രി​ക്കു​മ്പോ​ൾ കാ​മ​റ ധ​രി​ക്ക​ണം. യാ​ത്ര​ക്കാ​രു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ൾ റെ​ക്കോ​ർ​ഡി​ങ് ആ​രം​ഭി​ക്ക​ണം. പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ ഇ​ത് തു​ട​ര​ണം. സം​ഭാ​ഷ​ണ​ങ്ങ​ൾ റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്നു​ണ്ടെ​ന്ന വി​വ​രം ഉ​ദ്യോ​ഗ​സ്ഥ​ർ യാ​ത്ര​ക്കാ​രെ അ​റി​യി​ക്ക​ണം.

കാമറകളിൽ ദൃശ്യങ്ങൾ വ്യക്തമായി പതിയണം

യൂനിഫോമിലെ വലതുവശത്ത്, തടസ്സമില്ലാതെ ദൃശ്യങ്ങൾ പതിയുന്ന രീതിയിലാകണം കാമറ ഘടിപ്പിക്കേണ്ടത്. വൈ-ഫൈ, ബ്ലൂടൂത്ത് അല്ലെങ്കിൽ സിം സൗകര്യങ്ങൾ ഇല്ലാത്ത സ്റ്റാൻഡ്-എലോൺ കാമറകൾ മാത്രമേ ഉപയോഗിക്കാവൂ. ഓരോ ഷിഫ്റ്റിന് ശേഷവും റെക്കോർഡ് ചെയ്ത വിവരങ്ങൾ പാസ്‌വേഡുള്ള പ്രത്യേക കമ്പ്യൂട്ടറിലേക്ക് മാറ്റണം. ദൃശ്യങ്ങൾ 90 ദിവസത്തേക്ക് സൂക്ഷിക്കണം. കേസുകളോ അന്വേഷണമോ ഉണ്ടെങ്കിൽ കൂടുതൽ കാലം സൂക്ഷിക്കണം. ദൃശ്യങ്ങൾ മാറ്റം വരുത്താനോ ഡിലീറ്റ് ചെയ്യാനോ പാടില്ല. ബന്ധപ്പെട്ട ഡെപ്യൂട്ടി/അസിസ്റ്റന്റ് കമീഷണർക്കാകും കാമറകളുടെ ചുമതല. കാമറ കൈപ്പറ്റുന്ന സമയവും തിരികെ നൽകുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി ഉദ്യോഗസ്ഥർ ഒപ്പിടണം. കാമറകൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ.

ഉദ്യോഗസ്ഥർ ബ്രേക്ക് എടുക്കുമ്പോഴോ മറ്റ് ജോലികളിലേക്ക് മാറുമ്പോഴോ തിരികെ ഏൽപ്പിക്കണം. വിജി‌ലൻസ് വിഭാഗത്തിലെ അഡീഷനൽ/ജോയന്റ് കമീഷണർക്കാകും ഡാറ്റയുടെ ചുമതലയെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Cameras made mandatory for customs officers inspecting at airports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.