ജി​ല്ല ബ​ഡ്‌​സ് സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം ‘ശ​ല​ഭ​ങ്ങ​ൾ’ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ മ​ന്ത്രി വി. ​അ​ബു​റ​ഹ്മാ​ൻ മ​ത്സ​രാ​ർ​ഥി​ക​ളോ​ടൊ​പ്പം

ചിറക് വിരിച്ച് ശലഭങ്ങൾ: ബഡ്സ് സ്പെഷൽ സ്കൂൾ കലോത്സവത്തിന് തുടക്കം

മലപ്പുറം: കൈകളിൽ മൈലാഞ്ചി വിതറി കണ്ണുകളിൽ സുറുമയിട്ട് മൊഞ്ചത്തിയായി പുതുനാരികൾ താളത്തിൽ ഒപ്പന അവതരിപ്പിച്ചു. ഇടക്കിടെ മത്സരാർഥികൾ അമ്മമാരെ ഒളിക്കണ്ണോടെ നോട്ടം. മക്കളുടെ പ്രകടനത്തിന് നിറക്കണ്ണുകളുമായി കൈമറന്ന് പ്രോത്സാഹനത്തിന് രക്ഷിതാക്കളും. ജില്ലയിലെ ബഡ്സ്, ബി.ആർ.സി വിദ്യാർഥികൾക്കുള്ള കലോത്സവത്തിലാണ് സ്നേഹത്തിന്‍റെയും പ്രതീക്ഷയുടെയും സംഗമ വേദിയായത്. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലും കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിലും 43 ബഡ്സ് സ്ഥാപനങ്ങളും 1639 വിദ്യാർഥികളുടേയും വിവിധ ഇനം മത്സരങ്ങളാണ് നടത്തുന്നത്.

മന്ത്രി വി. അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി. ഉബൈദുല്ല അധ്യക്ഷത വഹിച്ചു. ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കക്കൂത്ത്, നഗരസഭ ചെയർമാൻ മുജീബ് കാടേരി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എ. കരീം, ഷാജി ജോസഫ്, സാമൂഹികനീതി ഓഫിസർ സതീദേവി, ഹസ്കർ എന്നിവർ സംസാരിച്ചു. അതിഥിയായെത്തിയ സിനിമ താരം സാജു നവോദയ കുട്ടികൾക്കും കാണികൾക്കും ആവേശം പകർന്നു. തുമ്പ, മുല്ല, മന്ദാരം എന്നീ മൂന്ന് വേദികളിലാണ് പരിപാടികൾ നടക്കുന്നത്. ഒപ്പന, സിംഗിൾ ഡാൻസ്, ലളിതഗാനം, നാടൻ പാട്ട്, പെൻസിൽ ഡ്രോയിങ്, കളറിങ്, പ്രവർത്തി പരിചയം, ഉപകരണസംഗീതം എന്നീ മത്സരങ്ങളാണ് ചൊവ്വാഴ്ച നടന്നത്. പ്രച്ഛന്ന വേഷം, സംഘ നൃത്തം, സംഘ ഗാനം, മാപ്പിള പാട്ട്, കോൽക്കളി, മിമിക്രി തുടങ്ങിയ മത്സര ഇനങ്ങളിൽ ബുധനാഴ്ച അരങ്ങേറും.

Tags:    
News Summary - Buds Special School Children's Festival kicks off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.