കൊണ്ടോട്ടി: ഇരുചക്ര വാഹന മോഷണ കേസില്‍ രണ്ട് യുവാക്കളെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് പത്തനാപുരം ചുള്ളിക്കല്‍ മുഹമ്മദ് നിഹാദ് (19) അരീക്കോട്, വെറ്റിലപ്പാറ ഓരുചോലക്കല്‍ മുഹമ്മദ് ഷാമില്‍ (19) എന്നിവരാണ് പിടിയിലായത്. മുസ്ലിയാരങ്ങാടി, കിഴിശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച കേസുകളുടെ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇവര്‍ മോഷ്ടിച്ച മൂന്ന് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
മുസ്ലിയാരങ്ങാടിയിലും കിഴിശ്ശേരിയിലും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബൈക്കുകള്‍ മോഷണം പോയത്. മുസ്ലിയാരങ്ങാടിയില്‍ നിര്‍ത്തിയിട്ട ഒഴുകൂര്‍ സ്വദേശി മുഹമ്മദ് ജുറൈജിന്റെ സ്െപ്ലന്‍ഡര്‍ ബൈക്കും ആലിന്‍ചുവട് ഭാഗത്ത് നിര്‍ത്തിയിട്ട കിഴിശ്ശേരി സ്വദേശി വിഘ്നേഷിന്റെ പാഷന് പ്ലസ് ബൈക്കുമാണ് നഷ്ടമായിരുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കോഴിക്കോട് കുന്ദമംഗലം ഭാഗത്ത് നിന്ന് ഇരുവരേയും പിടികൂടുകയായിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കഴിഞ്ഞ മാസം 25ന് മഞ്ചേരി നഗരത്തില്‍ പെരിന്തല്‍മണ്ണ റോഡില്‍ നിര്‍ത്തിയിട്ട മറ്റൊരു സ്െപ്ലൻഡര്‍ ബൈക്കും ഇവര്‍ മോഷണം നടത്തിയതായി മൊഴി ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊണ്ടോട്ടി ഡിവൈ.എസ്.പി പി.കെ. സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍, സബ് ഇന്‍സ്പെക്ടര്‍ വി. വിജയന്, പൊലീസ് ഓഫിസര്‍മാരായ പ്രശോഭ്, പ്രജീഷ് കുമാര്‍, അമൃനാഥ്, ഋഷികേശ് എന്നിവരാണ് പ്രതികളെ പിടികൂടി തുടരന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.