മഞ്ചേരി: മലപ്പുറത്തിന്‍റെ സൗഹൃദത്തെയും മതമൈത്രിയെയും പറ്റി പഠിക്കാൻ ആസ്ട്രേലിയൻ സംഘമെത്തി. ഇന്ത്യയിലെ ആസ്ട്രേലിയൻ കോൺസുൽ സാമുവേൽ മയേഴ്സും സംഘവുമാണ് എത്തിയത്. മുൻ മാധ്യമപ്രവർത്തകൻ തോപ്പിൽ ഷാജഹാൻ രചനയും സംവിധാനവും നിർവഹിച്ച 'മലപ്പുറം, കഥകൾക്കപ്പുറം' എന്ന വിഡിയോ ഡോക്യുമെന്ററി കണ്ടാണ് സംഘം മഞ്ചേരിയിൽ എത്തിയത്.
മലപ്പുറത്ത് വിവിധ മതവിഭാഗങ്ങൾ സൗഹാർദത്തോടെ ജീവിക്കുന്നതിന്‍റെ വിശദാംശങ്ങളാണ് ഡോക്യുമെന്‍ററിയിൽ ഉണ്ടായിരുന്നത്. സാമുവേൽ മയേഴ്സിന്‍റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്തിന്‍റെ സൗഹാർദത്തിന്റെ കഥകൾ ചോദിച്ചറിഞ്ഞു. വിഡിയോ ഡോക്യുമെന്‍ററി മലപ്പുറത്തിന്‍റെ സൗഹാർദത്തിന് കൂടുതൽ സംഭാവന നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സംഘം ചോദിച്ചത്. സംഘം ഇന്ന് കൊച്ചി വഴി ചെന്നൈയിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.