സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കരുത് -ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: സ്വയം സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശാസ്ത്രീയമായ രീതികള്‍ കൈകൊള്ളാതെ സര്‍ക്കാര്‍ ജീവനക്കാരെ പഴിക്കുകയും വര്‍ഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ കവര്‍ന്നെടുക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനയന്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ല പ്രസിഡൻറ്​ ഡോ. ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ അഡ്വ. വി.എസ്. ജോയ്, സംസ്ഥാന പ്രസിഡൻറ്​ ഡോ. മനോജ് ജോണ്‍സണ്‍, ജില്ല സെക്രട്ടറി കെ.പി. പ്രശാന്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. കുര്യാക്കോസ്, മുന്‍ സംസ്ഥാന പ്രസിഡൻറ്​ കെ. വിമലന്‍, കെ.സി. സുബ്രമണ്യന്‍, വി.എം. ഷൈന്‍, എസ്. അനില്‍ കുമാര്‍, സി. ബ്രിജേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ഡോ. ബാബു വർഗീസ് (പ്രസി.), പി. രാജേന്ദ്രന്‍, എ.കെ. അഷറഫ് (വൈസ് പ്രസി.), കെ.പി. പ്രശാന്ത് (സെക്ര.), കെ. സുധീര്‍, ശിവദാസ് പിലാപ്പറമ്പില്‍ (ജോ. സെക്ര.).

Tags:    
News Summary - Aryadan Shoukath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.