ലൗ, ലഗസി, ലിറ്ററേച്ചര്‍ എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച
‘മ’ ലിറ്ററേച്ചര്‍ ആൻഡ് കള്‍ച്ചറല്‍ ഫെസ്റ്റിന്റെ ഭാഗമായ ചിത്രകല ക്യാമ്പ്
മലപ്പുറം: മലപ്പുറത്തിന്റെ ബഹുസ്വരത കാന്‍വാസിലാക്കി ജില്ലയിലെ ചിത്രകാരന്മാര്. ജില്ലയിലെ കലാ-സംസ്കാരിക വൈവിധ്യങ്ങളെയാണ് ചിത്രകാരന്മാര് തങ്ങളുടെ സൃഷ്ടിയിലൂടെ വരച്ചുകാട്ടിയത്. മലപ്പുറത്തിന്റെ സ്നേഹവും സൗഹൃദവും പ്രകൃതിയും ആത്മീയതയും സാഹിത്യവും എല്ലാം വിഷയങ്ങളായി. ലൗ, ലഗസി, ലിറ്ററേച്ചര്‍ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി മലപ്പുറത്ത് നടത്തുന്ന ‘മ’ ലിറ്ററേച്ചര്‍ ആൻഡ് കള്‍ച്ചറല്‍ ഫെസ്റ്റിന്റെ ഭാഗമായാണ് ചിത്രകാരന്മാരുടെ ഒത്തുകൂടല്‍ നടന്നത്. മലപ്പുറത്തിന്റെ അപനിര്മിതിക്കെതിരായ പ്രതിഷേധമായി ഒരോ ചിത്രങ്ങളും വേറിട്ടു നിന്നു.
മലപ്പുറം നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്ത് ചിത്രകല ക്യാമ്പ് ആര്‍ട്ടിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ടിസ്റ്റ് ദയാനന്ദന്, കെ.എം. നാരായണന്, തോലില്‍ സുരേഷ്, മുക്താര്‍ ഉദരംപോയില്, ഷമീം സീഗള്‍, ഷബീബ മലപ്പുറം, ഷമീം കാവനൂര്‍, ഷംസി ജാസ്മിന്, ശ്യാം കളരിക്കല്‍, ഉഷ സുരഭി, അഞ്ചിത് കെ എന്നിവര്‍ എന്നിവരാണ് ചിത്രങ്ങള്‍ വരിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്, ട്രഷറര്‍ ബാവ വിസപ്പടി, ഭാരവാഹികളായ ഗുലാം ഹസ്സന് ആലംഗീര്‍, ശരീഫ് വടക്കയില്‍, നിസാജ് എടപ്പറ്റ, യൂസുഫ് വല്ലാഞ്ചിറ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.