ശങ്കർ
Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കൽപകഞ്ചേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. ആതവനാട് കാട്ടിലങ്ങാടി സ്വദേശി ചുങ്കത്ത് ശങ്കറിനെയാണ് (23) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ആശുപത്രിയിൽ പരിശോധനക്ക് എത്തിയപ്പോൾ വിവരം ഡോക്ടർ പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊന്നാനിയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൽപകഞ്ചേരി ഇൻസ്പെക്ടർ കെ. സലീമിന്റെ നേതൃത്വത്തിൽ എസ്.ഐ വി. ധർമ്മരാജൻ, എ.എസ്.ഐ രാമചന്ദ്രൻ, എസ്.സി.പി.ഒ വിശ്വനാഥൻ, സി.പി.ഒ ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.