എം.ഡി.എം.എയുമായി കരുവാരകുണ്ട് പൊലീസിന്റെ പിടിയിലായവർ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവതിയടക്കം നാല് പേർ പിടിയിൽ
കരുവാരകുണ്ട്: കാറിൽ കടത്താൻ ശ്രമിച്ച 4.96 ഗ്രാം എം.ഡി.എം.എയുമായി സ്ത്രീയടക്കം നാലുപേർ പിടിയിൽ. വെട്ടത്തൂർ കളപ്പാടൻ മുഹമ്മദ് റാഷിദ് (28), പൂന്താനം കോഴിക്കാട്ടിൽ അൽതാഫ് (35), കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനി ഷർമിന ജാസ്മിൻ (22), അലനല്ലൂർ കർക്കിടാംകുന്ന് പെരുമ്പിൽ ഫാസിൽ (34) എന്നിവരെയാണ് കരുവാരകുണ്ട് എസ്.ഐ കെ.എൻ. മുകുന്ദൻ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ കേരള എസ്റ്റേറ്റ് വില്ലേജ് ഓഫിസിന് മുന്നിൽ പൊലീസ് ഇവരെ തടയുകയായിരുന്നു. കൊളത്തൂർ സി.ഐ സി.കെ. നൗഷാദ്, പാണ്ടിക്കാട് സി.ഐ സി.കെ. നാസർ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.