ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ ന​വീ​ക​ര​ണം; മു​ൻ പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് പ്ര​തി​ക്കൂ​ട്ടി​ൽ

ക​രു​വാ​ര​കു​ണ്ട്: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പൂ​ർ​ത്തി​യാ​ക്കി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ ന​വീ​ക​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്. എ​സ്റ്റി​മേ​റ്റ് പ്ര​കാ​ര​മു​ള്ള പ്ര​വൃ​ത്തി പൂ​ർ​ണ​മാ​യും ചെ​യ്യാ​തെ​യാ​ണ് നി​ർ​മാ​ണ ഏ​ജ​ൻ​സി​ക്ക് ഫ​ണ്ട് ന​ൽ​കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തോ​ടെ പ്ര​വൃ​ത്തി ന​ട​പ്പാ​ക്കി​യ സി.​പി.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ഴി​ഞ്ഞ ബോ​ർ​ഡ് പ്ര​തി​ക്കൂ​ട്ടി​ലാ​യി.

എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം 29,59,680 രൂ​പ എ​ന്ന കു​റ​ഞ്ഞ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ അ​ക്ര​ഡി​റ്റ​ഡ് ഏ​ജ​ൻ​സി​യാ​യ മ​ല​പ്പു​റം ആ​ർ​ട്ട് കോ ​ലി​മി​റ്റ​ഡി​നാ​ണ് ക​രാ​ർ ല​ഭി​ച്ച​ത്. 2025 മാ​ർ​ച്ചി​ൽ ന​ൽ​കി​യ ക​രാ​ർ തൊ​ട്ട​ടു​ത്ത ജൂ​ലൈ​യി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി കാ​ണി​ച്ച് ഏ​ജ​ൻ​സി ബി​ല്ല് സ​മ​ർ​പ്പി​ച്ചു. മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി, പ്രൊ​ക്യു​ർ​മെ​ന്റ് സ​മി​തി, അ​സി. എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രെ​ല്ലാം പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ൽ​കി​യ​ത​നു​സ​രി​ച്ച് ഏ​ജ​ൻ​സി​യു​ടെ ബി​ൽ തു​ക പൂ​ർ​ണ​മാ​യും അ​നു​വ​ദി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, വൈ​സ് പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ നി​ർ​ദേ​ശം ന​ൽ​കി.

ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്റെ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ന്നീ​ട് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ മേ​ശ​ക​ളി​ൽ വ​ലി​പ്പു​ക​ൾ വേ​ണം. ഇ​ത് ഒ​ന്നു പോ​ലും നി​ർ​മി​ച്ചി​ട്ടി​ല്ല. മ​റ്റു ചി​ല അ​പാ​ക​ത​ക​ളും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ ഭ​ര​ണം യു.​ഡി.​എ​ഫി​ന് ല​ഭി​ച്ചെ​ങ്കി​ലും റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല.

കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ ന​വീ​ക​ര​ണ​ത്തി​ൽ അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടും ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ത് പ​രി​ശോ​ധി​ക്കാ​തെ ഏ​ജ​ൻ​സി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്ക​രു​തെ​ന്നും കാ​ണി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് വി.​നി​സാം സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് അ​വ​ഗ​ണി​ക്കു​ക​യും പ്ര​വൃ​ത്തി​യി​ൽ പൂ​ർ​ണ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി പ​ദ്ധ​തി തു​ക അ​നു​വ​ദി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. ഇ​തേ പ്ര​വൃ​ത്തി​യി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ അ​ന്ന് യു.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് മാ​ർ​ച്ചും ന​ട​ത്തി​യി​രു​ന്നു.

Tags:    
News Summary - Renovation of Karuvarakundu Panchayat Conference Hall: Former Panchayat Board Under Scrutiny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.