ഗി​രീ​ശ​നും മ​ക​ൻ ആ​ദ​ർ​ശും

ആ​ന​വ​ണ്ടി​യി​ലെ അ​ച്ഛ​നും മ​ക​നും

നി​ല​മ്പൂ​ർ: അ​ച്ഛാ, റെ​ഡി​യ​ല്ലേ? ഡ്രൈ​വ​ർ സീ​റ്റി​ൽ നി​ന്ന് ആ​ദ​ർ​ശ് ക​ണ്ണാ​ടി​യി​ലൂ​ടെ പു​റ​കി​ലേ​ക്ക് നോ​ക്കി ചോ​ദി​ച്ചു. ‘റെ​ഡി​യാ​ണ് മോ​നെ.. ഗി​രീ​ശ​ൻ ടി​ക്ക​റ്റ് മെ​ഷീ​ൻ തോ​ളി​ലി​ട്ട് ചി​രി​ച്ചു​കൊ​ണ്ട് ബെ​ൽ കോ​ർ​ഡി​ൽ ര​ണ്ട് വ​ട്ടം വ​ലി​ച്ചു- വ​ണ്ടി മു​ന്നോ​ട്ട്... ക​ൽ​പ്പ​റ്റ ഡി​പ്പോ​യി​ൽ നി​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യ്ക്ക് തൃ​ശൂ​രി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലാ​ണ് മ​ക​ൻ ഡ്രൈ​വ​റും അ​ച്ച​ൻ ക​ണ്ട​ക്ട​റു​മാ​യി ഇ​ന്ന​ലെ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഇ​രു​പ​ത്തെ​ട്ട് വ​ർ​ഷ​ത്തെ സ​ർ​വീ​സു​ള്ള ഗി​രീ​ശ​ന് കാ​ക്കി യൂ​നി​ഫോം വെ​റു​മൊ​രു വ​സ്ത്ര​മ​ല്ല, ജീ​വ​ശ്വാ​സം ത​ന്നെ​യാ​ണ്. ക​ണ്ട​ക്ട​ർ ബാ​ഗു​മാ​യി ഇ​ന്ന​ലെ ബ​സി​ൽ ക​യ​റു​മ്പോ​ൾ ഗി​രീ​ശ​ന്‍റെ മു​ഖ​ത്ത് ഒ​രു പ്ര​ത്യേ​ക അ​ഭി​മാ​നം കാ​ണാ​മാ​യി​രു​ന്നു. ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​സി​ലെ ഡ്രൈ​വ​ർ മ​റ്റാ​രു​മാ​യി​രു​ന്നി​ല്ല, മ​ക​ൻ ആ​ദ​ർ​ശാ​ണ്. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​റാ​യ ആ​ദ​ർ​ശ​ന് അ​ച്ഛ​ന്‍റെ കൂ​ടെ ആ​ദ്യ ഡ്യൂ​ട്ടി​യാ​യി​രു​ന്നു വ‍്യാ​ഴാ​ഴ്ച. ടി​ക്ക​റ്റ് കൊ​ടു​ക്കു​മ്പോ​ൾ അ​റി​യു​ന്ന ചി​ല യാ​ത്ര​ക്കാ​ർ ഗി​രീ​ശ​നോ​ട് ചോ​ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു മോ​നാ​ണ​ല്ലേ ഓ​ടി​ക്കു​ന്ന​ത്.

ഉ​ച്ച​യ്ക്ക് തൃ​ശൂ​രി​ലെ​ത്തി ഡി​പ്പോ​യി​ൽ വ​ണ്ടി നി​ർ​ത്തി​യ​പ്പോ​ൾ ര​ണ്ട് പേ​രും ഒ​ന്നി​ച്ച് ഊ​ണ് ക​ഴി​ക്കാ​ൻ ഹോ​ട്ട​ലി​ൽ. രാ​ത്രി എ​ട്ടോ​ടെ ബ​സ് തി​രി​കെ ക​ൽ​പ്പ​റ്റ ഡി​പ്പോ​യി​ൽ. ക​ല​ക്ഷ​ൻ കാ​ശേ​ൽ​പ്പി​ച്ച് ഇ​രു​വ​രും പു​റ​ത്തി​റ​ങ്ങി, ബൈ​ക്കി​ൽ വീ​ട്ടി​ലെ​ത്തി. ഡി​പ്പോ​യി​ൽ നി​ന്ന് 24 കി​ലോ​മീ​റ്റ​ർ അ​ക​ലെ പ​ടി​ഞ്ഞാ​റേ​തി​ലാ​ണ് 53 കാ​ര​നാ​യ തു​റു​പ​റ​മ്പി​ൽ ഗി​രീ​ശ​ന്‍റെ വീ​ട്. വി​ര​മി​ക്കാ​ൻ ര​ണ്ട് വ​ർ​ഷം കൂ​ടി​യു​ണ്ട്.

News Summary - The Father-Son Duo of the KSRTC Bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.