തിരൂരങ്ങാടി: കർക്കടകം കഴിഞ്ഞ് ചിങ്ങമാസം വന്നിട്ടും മഴ ലഭിക്കാത്തതിനെ തുടർന്ന് നിലമൊരുക്കി കൃഷി ഇറക്കിയാൽ വെള്ളമില്ലാതാകുമോ എന്ന ആശങ്കയിലാണ് നന്നമ്പ്ര പഞ്ചായത്തിലെയും തിരൂരങ്ങാടി നഗരസഭയിലെയും കർഷകർ. ഏക്കറുകണക്കിന് കൃഷിഭൂമിയാണ് ഒരുമാസമായി വെള്ളമില്ലാതെ കിടക്കുന്നത്. മുമ്പത്തെ വർഷങ്ങളിൽ നിറയെ വെള്ളം നിൽക്കുന്ന സ്ഥിതിയായിരുന്നു. ചെറുമുക്ക് ആമ്പൽപ്പാടത്ത് വിരിഞ്ഞുനിൽക്കുന്ന ചുവപ്പ് ആമ്പൽ കാണാനും തോണിയിൽ കയറി ജലകേളി ആസ്വദിക്കാനും നിരവധി സഞ്ചാരികൾ എത്തുന്ന മാസത്തിലാണ് വെള്ളം വറ്റിയ കാഴ്ച. കഴിഞ്ഞ ആറുവർഷം സഞ്ചാരികളെകൊണ്ട് നിറഞ്ഞിരുന്നു.
ചെറുമുക്ക് അതൃക്കാട് ഭാഗത്ത് 70 ഏക്കറിൽ മുണ്ടകൻ കൃഷിക്കുള്ള ഞാർ ഇട്ടതായും എല്ലാവർഷവും മുണ്ടകൻ കൃഷിയാണ് ഇവിടെ ഇറക്കാറുള്ളതെന്നും ചെറുപുറത്തായം പാടശേഖര സമിതി അംഗം കൊളക്കാടൻ സമീജ് പറഞ്ഞു. മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വരും ദിവസങ്ങളിൽ മഴപെയ്താൽ കർഷകർക്ക് നെൽകൃഷി ഇറക്കാൻ എളുപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.