കരുവാരകുണ്ടിൽ മോഷണം നടത്തിയ പ്രതി മണ്ണാർക്കാട്ട് അറസ്റ്റിൽ

മണ്ണാർക്കാട്: കരുവാരകുണ്ടിൽ മോഷണം നടത്തിയ പ്രതിയെ മണ്ണാർക്കാട്ടുനിന്ന് രാത്രി പരിശോധനക്കിടെ പിടികൂടി. നഗരത്തിൽ പട്രോളിങ് നടത്തുന്നതിനിടെ കരുവാരകുണ്ട് സ്വദേശി വാകയിൽ അക്ബറാണ് (53) മണ്ണാർക്കാട് പൊലീസിന്‍റെ പിടിയിലാവുന്നത്.

സംശയം തോന്നിയ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽനിന്ന് മൂന്ന് പവൻ സ്വർണവും 58,000 രൂപയും വാച്ചും കണ്ടെടുത്തു. ഇത് കരുവാരകുണ്ടിലെ വീട്ടിൽനിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ഒരു മാസം മുമ്പാണ് ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് തുടർ നടപടി സ്വീകരിച്ചു. ഇയാൾക്കെതിരെ മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളുണ്ടെന്ന് സി.ഐ കെ.എം. പ്രവീൺ കുമാർ പറഞ്ഞു.

Tags:    
News Summary - Accused of theft in Karuwarakund arrested in Mannarkat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.