ശ്രീകണ്ഠപുരം: മടമ്പം വഞ്ഞിയൂർ പ്രദേശത്ത് ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം. വഞ്ഞിയൂരിലെ യുവകർഷകൻ പാറോൽ സുഭാഷിൻെറ 500 കുലച്ച ഏത്തവാഴകൾ നിലംപതിച്ചു. ഓണത്തോടനുബന്ധിച്ച് വിളവെടുക്കാനിരുന്ന കുലകളാണ് നശിച്ചത്. വായ്പയെടുത്തും മറ്റും നടത്തിയ വാഴകൃഷി പൂർണമായും കാറ്റിൽ നശിച്ചതോടെ കണ്ണീർക്കാഴ്ചയാണിവിടെ. കഴിഞ്ഞ കാലവർഷത്തിലും തൻെറ നിരവധി വാഴകൾ നശിച്ചിരുന്നെങ്കിലും നഷ്ടപരിഹാരത്തുകയൊന്നും ലഭിച്ചില്ലെന്ന് ഈ കർഷകൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.