35 പേർക്ക്​ രോഗബാധ

11 ഡി.എസ്​.സി ജീവനക്കാർക്കും നാല്​ സി.ഐ.എസ്​.എഫുകാർക്കും കോവിഡ്​ കണ്ണൂർ: ജില്ലയിൽ സി.ഐ.എസ്​.എഫ്​ ക്യാമ്പിന്​ പിന്നാലെ കോവിഡ്​ വ്യാപനത്തി​ൻെറ കേന്ദ്രമായി കണ്ണൂർ ക​േൻറാൺ​മൻെറ്​ ഏരിയയിലെ ഡി.എസ്​.സി (ഡിഫൻസ്​ സെക്യൂരിറ്റി കോർപ്​സ്​) ക്യാമ്പ്​ മാറുന്നു. 11 ഡി.എസ്​.സി ഉദ്യോഗസ്ഥരും നാല്​ സി.ഐ.എസ്​.എഫുകാരും അടക്കം 35 പേർക്ക്​ ശനിയാഴ്​ച​ രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിൽ ഒരുദിവസം റിപ്പോർട്ട്​ ചെയ്യുന്ന ഉയർന്ന കണക്കാണിത്​. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 14 പേര്‍ രോഗമുക്തരായതും സമ്പർക്കം വഴി കേസുകൾ ഇല്ലാത്തതും ആശ്വാസമായി. നേരത്തെയും ഡി.എസ്​.സി സൻെററിലുള്ളവർക്ക്​ കോവിഡ്​ ബാധ റിപ്പോർട്ട്​ ചെയ്​തിരുന്നെങ്കിലും ഇത്രയും ​േ​പർക്ക്​ രോഗമുണ്ടാകുന്നത്​ ആദ്യമാണ്​. പട്ടാള സ്ഥാപനങ്ങൾ, ആയുധങ്ങൾ സൂക്ഷിക്കൽ കേന്ദ്രം, കാൻറീൻ തുടങ്ങിയ മേഖലകളിലാണ്​ ഡി.എസ്​.സി ഉദ്യോഗസ്ഥർക്ക്​ ഡ്യൂട്ടി. ക്യാമ്പിനുള്ളിലായതിനാൽ പൊതുജനങ്ങളുമായി സമ്പർക്കമുണ്ടാവാൻ സാധ്യത കുറവാണ്​. മറ്റ്​ സംസ്ഥാനങ്ങളിൽ സ്വദേശത്തായിരുന്ന ഉദ്യോഗസ്ഥർ നാട്ടിൽനിന്ന്​ മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിയവേയാണ്​ രോഗബാധ. ക്യാമ്പുകളിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ ക്വാറൻറീൻ, കോവിഡ്​ മുൻകരുതൽ അടക്കമുള്ള കാര്യങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങൾ ജില്ല കലക്​ടർ മുഖേന ആരോഗ്യ വകുപ്പ്​ ഡി.എസ്​.സി, സി.ഐ.എസ്​.എഫ്​ അധികൃതർക്ക്​ കൈമാറിയിരുന്നു. 66 സി.ഐ.എസ്​.എഫ് ഉദ്യോഗസ്ഥർക്കാണ്​ ഇതുവരെ വൈറസ്​ ബാധയുണ്ടായത്​. ഇതേത്തുടർന്ന്​ ക്യാമ്പിലും ഹോസ്​റ്റലിലും ക്വാറൻറീനിൽ കഴിഞ്ഞിരുന്നവരെ മറ്റ്​ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക്​ മാറ്റിയിരുന്നു. കണ്ണൂര്‍ ഡി.എസ്​.സി സൻെററിലെ ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേര്‍ക്ക്​ വീതവും തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, മേഘാലയ, കര്‍ണാടക, ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. സി.ഐ.എസ്.എഫുകാരില്‍നിന്ന് ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടുപേരും കേരള, കര്‍ണാടക സ്വദേശികളായ ഒരാള്‍ വീതവും പുതുതായി രോഗബാധിതരായി. ശനിയാഴ്​ച കോവിഡ്​ ബാധിച്ച മറ്റുള്ള 10 പേർ വീതം വിദേശ രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈത്തില്‍ നിന്നെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 42കാരന്‍, ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്നുള്ള എസ്.വി 3702 വിമാനത്തിലെത്തിയ കീഴല്ലൂര്‍ സ്വദേശി 39കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശി 47കാരി, ഇതേദിവസം സൗദിയില്‍ നിന്നുള്ള എസ്.ജി 3702 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 50കാരന്‍, ജൂലൈ രണ്ടിന് ദമ്മാമില്‍ നിന്നുള്ള ജി8 7131 വിമാനത്തിലെത്തിയ നാറാത്ത് സ്വദേശി 30കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 18ന് ഖത്തറില്‍ നിന്നുള്ള എ.എല്‍ 1826 വിമാനത്തിലെത്തിയ കീഴല്ലൂര്‍ സ്വദേശി 27കാരന്‍, ജൂണ്‍ 30ന് ഒമാനില്‍ നിന്നുള്ള എസ്​.ജി 9995 വിമാനത്തിലെത്തിയ കുറുമാത്തൂര്‍ സ്വദേശി 55കാരന്‍, ഇതേദിവസം സൗദിയില്‍ നിന്നുള്ള എസ്.ജി 9931 വിമാനത്തിലെത്തിയ പിണറായി സ്വദേശി 52കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് ഒമാനില്‍ നിന്നുള്ള എസ്.ജി 9780 വിമാനത്തിലെത്തിയ ശ്രീകണ്ഠപുരം സ്വദേശി ഒമ്പത് വയസ്സുകാരന്‍, ജൂണ്‍ 30ന് റിയാദില്‍ നിന്നുള്ള എസ്.വി 3892 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശി 29കാരന്‍ എന്നിവരാണ് വിദേശത്തുനിന്നെത്തിയവര്‍. ജൂണ്‍ 15ന് ചെന്നൈയില്‍ നിന്ന് ചെന്നൈ -തിരുവനന്തപുരം എക്സ്പ്രസിലെത്തിയ കണ്ണൂര്‍ സ്വദേശി 31കാരന്‍, 16ന് ബംഗളൂരുവില്‍ നിന്നെത്തിയ മൊകേരി സ്വദേശി 56കാരന്‍, 18ന് ശ്രീനഗറില്‍നിന്ന് മംഗള എക്സ്പ്രസിലെത്തിയ കുറ്റ്യാട്ടൂര്‍ സ്വദേശി 34കാരന്‍, 21ന് ബംഗളൂരുവില്‍ നിന്നെത്തിയ ആലക്കോട് സ്വദേശി 37കാരന്‍, 27ന് മംഗളൂരുവില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി 37കാരന്‍, മൈസൂരുവില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശികളായ നാലുവയസ്സുള്ള പെണ്‍കുട്ടി, 27കാരി, 28ന് ബംഗളൂരുവില്‍ നിന്നെത്തിയ മാട്ടൂല്‍ സ്വദേശി 45കാരന്‍, കണ്ണൂര്‍ സ്വദേശികളായ 25കാരന്‍, 35കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനത്തുനിന്നും എത്തിയവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 561 ആയി. ഇവരില്‍ 323 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മൻെറ്​ സൻെററില്‍ ചികിത്സയിലായിരുന്ന പയ്യന്നൂര്‍ സ്വദേശി 27കാരന്‍, മുഴപ്പിലങ്ങാട് സ്വദേശികളായ 49കാരി, 29കാരന്‍, മൊകേരി സ്വദേശി 49കാരന്‍, പെരളശ്ശേരി സ്വദേശി 39കാരന്‍, പാനൂര്‍ സ്വദേശി 44കാരന്‍, മാട്ടൂല്‍ സ്വദേശി 64കാരന്‍, ചെങ്ങളായി സ്വദേശി 40കാരന്‍, ഉളിക്കല്‍ സ്വദേശി 31കാരന്‍, നടുവില്‍ സ്വദേശി 25കാരി, കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചപ്പാരപ്പടവ് സ്വദേശി 21കാരി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി 45കാരി, കതിരൂര്‍ സ്വദേശി 48കാരി, എട്ടിക്കുളം സ്വദേശി 60കാരന്‍ എന്നിവരാണ് ശനിയാഴ്​ച രോഗം ഭേദമായി വീട്ടിലേക്കു മടങ്ങിയത്. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22989 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 64 പേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ 24 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മൻെറ്​ സൻെററില്‍ 285 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 40 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലുപേരും ഫസ്​റ്റ്​ ലൈന്‍ കോവിഡ് ട്രീറ്റ്മൻെറ്​ സൻെററില്‍ മൂന്നു പേരും വീടുകളില്‍ 22569 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 15936 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 15400 എണ്ണത്തി​ൻെറ ഫലം വന്നു. ഇതില്‍ 14443 എണ്ണം നെഗറ്റിവാണ്. 536 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.