തിരൂരങ്ങാടി: കുട്ടികൾക്ക് ഇരുചക്ര വാഹനങ്ങൾ നൽകിയ സംഭവത്തിൽ ഒരു മാസത്തിനകം തിരൂരങ്ങാടി പൊലീസ് ചാർജ് ചെയ്തത് 30 കേസ്. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിനാണ് രക്ഷിതാക്കൾക്കെതിരെ കേസെടുത്തത്. കുട്ടികൾക്ക് വാഹനം നൽകരുതെന്ന് നിരവധി തവണ പൊലീസ് മുന്നറിയിപ്പ് നൽകിയതാണ്. ഇത് അവഗണിച്ചവരാണ് കുടുങ്ങിയത്.
കുട്ടികളെ പിടികൂടാതെ വാഹന നമ്പറിലൂടെ വാഹന ഉടമയെ കണ്ടെത്തുകയും അവരുടെ പേരിൽ കേസെടുക്കുകയുമാണ് പൊലീസ് ചെയ്യുന്നത്. ഐ.പി.സി, മോട്ടോർ വാഹന നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചേർക്കുന്നതിനാൽ 30,000 രൂപയാണ് കോടതിയിൽ പിഴ അടക്കേണ്ടിവരുക. കൂടാതെ വാഹനം ഓടിച്ച കുട്ടികൾക്ക് ലൈസൻസ് ലഭിക്കാനുള്ള പ്രായപരിധി 25ആക്കി ഉയർത്തുകയും പിടികൂടിയ വാഹനത്തിന്റെ ആർ.സി ആറുമാസത്തേക്ക് റദ്ദാക്കുകയും ചെയ്യുന്നുണ്ട്. തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് തിരൂരങ്ങാടി എസ്.ഐ റഫീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.