മഞ്ചേരി: കൃഷിയിടത്തില്‍ ഇറങ്ങി വ്യാപകമായി നാശം വരുത്തിയ 151 കാട്ടുപന്നികളെ കഴിഞ്ഞ വർഷം വെടിവെച്ചു കൊന്നതായി എടവണ്ണ ഫോറസ്റ്റ് ഓഫിസര്‍ ഏറനാട് താലൂക്ക് വികസന സമിതിയെ അറിയിച്ചു. ഉത്തരവ് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കണമെന്നും ഇത് കര്‍ഷകര്‍ക്ക് കൂടുതൽ ആശ്വാസമാകുമെന്നും ഫോറസ്റ്റ് അധികൃതര്‍ യോഗത്തിൽ പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മറ്റൊരു ബ്ലോക്കിലുള്ള എക്സ്റേ മുറിയിലേക്ക് രോഗികളെ വെയിലത്ത് നടത്തിയും സ്‌ട്രെച്ചറിലുമാണ് കൊണ്ടു പോകുന്നത്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് സമിതിയംഗം അഭിപ്രായപ്പെട്ടു. ഇതിന് പരിഹാരം കാണണമെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. റേഡിയോളജി ബ്ലോക്ക് നിർമാണം പൂർത്തിയാകുന്നതോടെ ഇതിന് പരിഹാരം ആകുമെന്ന് ആശുപത്രി അധികൃതർ മറുപടി നൽകി. അളവു തൂക്ക യന്ത്രത്തില്‍ കൃത്രിമം നടത്തി തെരുവ് കച്ചവടക്കാര്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നതായി പരാതി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ അടുത്ത യോഗത്തിന് മുമ്പ് തെരുവ് കച്ചവടകേന്ദ്രങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അളവു തൂക്ക വിഭാഗത്തിന് നിര്‍ദേശം നല്‍കി. തഹസിൽദാർ ടി.എൻ. വിജയൻ യോഗത്തിൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.