12 വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമൻെറ് സോണിൽ കണ്ണൂർ: ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമൻെറ് സോണുകളായി കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ 14ാം ഡിവിഷന്‍, മാലൂര്‍ - ഒന്നാംവാർഡ്, പടിയൂര്‍ കല്ല്യാട് -13, ചൊക്ലി- നാല്, 12, തളിപ്പറമ്പ് - 11, മുഴപ്പിലങ്ങാട് -ഒമ്പത്, ചെമ്പിലോട് -14, പേരാവൂര്‍ -16, ന്യൂ മാഹി -ഏഴ്, ചിറ്റാരിപ്പറമ്പ് -ഏഴ്, കോളയാട് -11 എന്നീ വാര്‍ഡുകളാണ് പുതുതായി ഹോട്സ്പോട്ടുകളായത്. ഡി.എസ്.സി കേൻറാൺമൻെറ് പ്രദേശം ചൊവ്വാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ കണ്ടെയ്ൻമൻെറ് സോണായി തുടരും. ഇവിടെ അവശ്യ സാധനങ്ങളുടെ വിതരണത്തിന് ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി കോര്‍പറേഷന്‍ സെക്രട്ടറി, കണ്ണൂര്‍ ഡിവൈ.എസ്.പി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കണം. കോവിഡ് മാര്‍ഗനിർദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍ യാത്രക്കാരെ കയറ്റി ജില്ലയിലെ സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്നില്ലെന്ന് ജില്ല പൊലീസ് മേധാവി, ആര്‍.ടി.ഒ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും കലക്ടര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.