കോട്ടക്കൽ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് 100 ശതമാനത്തിന്‍റെ തിളക്കവുമായി ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. 425 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. 21 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. രണ്ടാം തവണയാണ് ഒതുക്കുങ്ങൽ പഞ്ചായത്തിലെ പൊതുവിദ്യാലയം നേട്ടം കൈവരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കടമ്പോട്ട് മൂസ ഹാജി, പി.ടി.എ പ്രസിഡന്‍റ് അലി മേലേതിൽ, പ്രധാനാധ്യാപിക ഗീതാദേവി, വാർഡ് അംഗം ഉമൈമത്ത് കാരി, സിദ്ദീഖ് സിത്താര, കുരുണിയൻ മായിൻ, അബ്ദുൽ റഷീദ്, വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ ഒത്തുചേർന്ന് കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും വിജയം ആഘോഷിച്ചു. KTKL 133 ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിലെ 100 ശതമാനം വിജയത്തിന്‍റെ ആഘോഷത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.