പ്ര​തീ​ക്ഷ​യി​ൽ എ​ക്സി​റ്റി​ല്ല; ജി​ല്ല​യി​ൽ ലീ​ഗി​ന് പ്ര​തീ​ക്ഷ നൂ​റു​മേ​നി, നാ​ലു സീ​റ്റി​ലും വി​ജ​യി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

മലപ്പുറം: ജില്ലയിൽ പാർട്ടി മത്സരിച്ച മുഴുവൻ സീറ്റുകളിലും ഹരിതപതാക പാറിക്കളിക്കുമെന്ന ആത്മവിശ്വാസത്തിൽ മുസ്‍ലിംലീഗ്. നിയമസഭയിൽ പാർട്ടിക്ക് ഇത്തവണ റെക്കോഡ് അംഗബലം ഉണ്ടാക്കുമെന്ന് ലീഗ് നേതാക്കൾ ഉറപ്പിക്കുന്നു. ജില്ലയിൽ പാർട്ടി മത്സരിച്ച 12 സീറ്റിൽ 12ഉം നേടുമെന്ന ആത്മവിശ്വാസം പാർട്ടിക്കുണ്ട്. ബൂത്തുതലത്തിലുള്ള കൃത്യമായ കണക്കെടുപ്പുകളുടെ അടിസ്ഥാനത്തിലാണ് എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉയരുമെന്ന വിലയിരുത്തലിലേക്ക് ജില്ല ലീഗ് നേതൃത്വം എത്തിയിരിക്കുന്നത്.

ലോക്സഭയിലും തദേശ തെരഞ്ഞെടുപ്പും യു.ഡി.എഫിന് അനുകൂലമായി സംജാതമായ അനുകൂല അന്തരീക്ഷം അസംബ്ലി തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ലീഗ് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ഭൂരിപക്ഷം മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ആയിരിക്കുമെന്ന് നേതാക്കൾ പറയുന്നു. വേങ്ങരയിൽ കെ.എം. ഷാജിയുടെ ഭൂരിപക്ഷം 30,000 കടക്കും. വള്ളിക്കുന്ന്, കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഉയർന്ന ഭൂരിപക്ഷം ലഭിക്കും. വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകൾ ടി.വി. ഇബ്രാഹിമിനെ തുണക്കും. രണ്ട് തവണ മന്ത്രി വി. അബ്ദുറഹിമാനിലൂടെ ചെങ്കൊടി പാറിച്ച തീരദേശ മണ്ഡലമായ താനൂരിൽ യു.ഡി.എഫ് തിരിച്ചുവരവ് നടത്തുമെന്ന് ലീഗ് നേതാക്കൾ ഉറപ്പിക്കുന്നു. പി.കെ. നവാസിന് 15000ന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പാർട്ടി ജില്ല നേതൃത്വത്തിന്റെ വിലയിരുത്തൽ.

കോട്ടക്കലിൽ സിറ്റിങ് എം.എൽ.എ പ്രഫ ആബിദ് ഹുസൈൻ തങ്ങൾ നിലവിലുള്ള ഭൂരിപക്ഷം നിലനിർത്തും. തിരൂരിൽ എം.എൽ.എ കുറുക്കോളി മൊയ്തീൻ ഭൂരിപക്ഷം കൂട്ടുമെന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നു. മങ്കടയിൽ, ലീഗ് വിമതൻ കുന്നത്ത് മുഹമ്മദിനെ എൽ.ഡി.എഫ് പിന്തുണച്ചത് മഞ്ഞളാംകുഴി അലിക്ക് ഗുണംചെയ്തതെന്നാണ് പാർട്ടി വിലയിരുത്തൽ.

പെരിന്തൽമണ്ണയിൽ കടുത്ത മത്സരം നടന്നെങ്കിലും നജീബ് കാന്തപുരത്തിന്റെ വിജയം സുനിശ്ചിതമാണ്. മഞ്ചേരിയിൽ കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം ഇത്തവണ എസ്.ടി.യു അഡ്വ. എം. റഹ്മത്തുല്ലയിലൂടെ ലീഗ് നിലനിർത്തും. ഏറനാട് മണ്ഡലത്തിൽ പി.കെ. ബഷീർ അടിത്തട്ടിലിറങ്ങി നടത്തിയ പ്രവർത്തനങ്ങൾ ഫലം കാണും. കൊണ്ടോട്ടിയിൽ കാര്യമായ മത്സരം ഉണ്ടായിട്ടില്ലെന്നും യൂത്ത് ലീഗ് നേതാവ് ടി.പി. അഷ്റഫലിയുടെ ഭൂരിപക്ഷം ഉയരുമെന്നും പാർട്ടി ജില്ല കമ്മിറ്റി വിലയിരുത്തുന്നു. തിരൂരങ്ങാടിയിൽ, പുതുമുഖമായ പി.എം.എ സമീറിന് ജനമനസുകളിലേക്ക് ഇറങ്ങാൻ സാധിച്ചിട്ടുണ്ട്.

പൊ​ന്നാ​നി​യി​ലും ത​വ​നൂ​രി​ലും കോ​ൺ​ഗ്ര​സ് ജ​യി​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ

മ​ല​പ്പു​റം: മേ​യ് നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​മ്പോ​ൾ ജി​ല്ല​യി​ൽ മ​ത്സ​രി​ച്ച നാ​ലു സീ​റ്റി​ലും വി​ജ​യി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ കോ​ൺ​ഗ്ര​സ്. പൊ​ന്നാ​നി​യി​ലെ ഇ​ട​ത് കോ​ട്ട ത​ക​ർ​ക്കു​മെ​ന്നും ത​വ​നൂ​രി​ൽ അ​ട്ടി​മ​റി ജ​യം നേ​ടു​മെ​ന്നും വ​ണ്ടൂ​രി​ലും നി​ല​മ്പൂ​രി​ലും ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​വ​സാ​ന ഘ​ട്ട വി​ല​യി​രു​ത്ത​ൽ. ജി​ല്ല​യി​ലെ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും യു.​ഡി.​എ​ഫി​ന് ല​ഭി​ച്ചെ​ന്നും കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

പൊ​ന്നാ​നി​യി​ൽ ഇ​ട​ത് കോ​ട്ട​ക​ളി​ൽ വി​ള്ള​ൽ വീ​ഴ്ത്താ​നാ​യെ​ന്നും മ​ണ്ഡ​ല​ത്തി​ലെ നി​ഷ്പ​ക്ഷ വോ​ട്ടു​ക​ൾ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ പ​തി​ഞ്ഞെ​ന്നു​മാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അ​ണി​ക​ളി​ലു​ണ്ടാ​യ അ​തൃ​പ്തി പ​രി​ഹ​രി​ക്കാ​ൻ സി.​പി.​എ​മ്മി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​തി​ലൂ​ടെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ഇ​ട​ത് വോ​ട്ടു​ക​ൾ യു.​ഡി.​എ​ഫി​ന് ല​ഭി​ച്ചെ​ന്നും കോ​ൺ​ഗ്ര​സ് വി​ല​യി​രു​ത്തു​ന്നു. ര​ണ്ട​ര വ​ർ​ഷ​മാ​യി മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ച് കെ.​പി. നൗ​ഷാ​ദ​ലി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വോ​ട്ടാ​യെ​ന്നും ഭൂ​രി​പ​ക്ഷ-​ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ വോ​ട്ടു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചെ​ന്നു​മാ​ണ് നി​ഗ​മ​നം. അ​യ്യാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ നൗ​ഷാ​ദ​ലി​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ത​വ​നൂ​രി​ൽ ആ​റാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ മാ​ർ​ജി​നി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. ജോ​യ് ഇ​ട​ത് സ്ഥാ​നാ​ർ​ഥി കെ.​ടി. ജ​ലീ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് വി​ല​യി​രു​ത്തു​ന്നു. യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ജോ​യി​ക്ക് സ്വീ​കാ​ര്യ​ത ല​ഭി​ച്ചെ​ന്നും മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ യു.​ഡി.​എ​ഫി​നാ​യി എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ പ്ര​വ​ർ​ത്തി​ച്ചെ​ന്നും അ​വ വോ​ട്ടാ​യി മാ​റി​യെ​ന്നു​മാ​ണ് യു.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്ന​ത്. 2021ൽ 2564 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഇ​ട​ത് സ്വ​ത​ന്ത്ര​ൻ കെ.​ടി. ജ​ലീ​ൽ വി​ജ​യി​ച്ച​ത്.

നി​ല​മ്പൂ​രി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​നേ​ക്കാ​ൾ ഭൂ​രി​പ​ക്ഷം ഇ​ത്ത​വ​ണ ല​ഭി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. 11,077 ആ​യി​രു​ന്നു 2025ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷൗ​ക്ക​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷം. അ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച പി.​വി. അ​ൻ​വ​റി​ന് ല​ഭി​ച്ച വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ യു.​ഡി.​എ​ഫി​ന് ല​ഭി​ച്ചെ​ന്നും അ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. 19,760 ആ​യി​രു​ന്നു അ​ൻ​വ​റി​ന് ല​ഭി​ച്ച വോ​ട്ടു​ക​ൾ.

എ.​പി. അ​നി​ൽ​കു​മാ​ർ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ ആ​റാ​മ​തും വ​ണ്ടൂ​രി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​റ​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ 15,563 വോ​ട്ടി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​യം. ഇ​ത്ത​വ​ണ അ​നി​ൽ​കു​മാ​റി​ന്‍റെ ഭൂ​രി​പ​ക്ഷം 20,000 ക​ട​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു.

Tags:    
News Summary - No exit in hope; Congress says League has high hopes in the district, will win all four seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.