വളാഞ്ചേരി: കേരള സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന 10ാം തരം-ഹയർ സെക്കൻഡറി തുല്യത ഏഴാം ബാച്ചുകളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വസീമ വേളേരി അധ്യക്ഷത വഹിച്ചു. പുസ്തക വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ടി. ആസാദ് അലി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് ജനപ്രതിനിധിയായി തെരഞ്ഞെടുത്ത ബഷീർ രണ്ടത്താണിക്ക് ബ്ലോക്ക് പഞ്ചായത്തിന്‍റെ സ്നേഹോപഹാരം പ്രസിഡന്‍റ് കൈമാറി. പഞ്ചായത്ത് പ്രസിഡന്‍റുമാരായ സിനോബിയ, ഹസീന ഇബ്രാഹിം, സജ്ന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആയിഷ ചിറ്റകത്ത്, നാസിബുദ്ദീൻ, പി.സി.എ. നൂർ, സാബിറ, ബുഷ്‌റ നാസർ, സാഹിറ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. ഹരിദാസ്, കോഓഡിനേറ്റർമാരായ കെ.ടി. നിസാർ ബാബു, പി. സാജിത, കെ.പി. സിദ്ദീഖ്, യു. വസന്ത, എം. ജംഷീറ എന്നിവർ സംസാരിച്ചു. 10ാം തരം തുല്യതക്ക് 177 പേരും ഹയർ സെക്കൻഡറി തുല്യതക്ക് 137 പേരുമാണ് ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്. എല്ലാ ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും ആണ് ക്ലാസ്. MP VNCY 2 Basheer Randathani.jpg : സാക്ഷരത മിഷൻ നടപ്പാക്കുന്ന 10ാം തരം-ഹയർ സെക്കൻഡറി തുല്യത ബാച്ചുകളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.