കാറ്റ്​, മഴ: വ്യാപക നാശം

മലപ്പുറം: ബുധനാഴ്​ച പുലർച്ചയുണ്ടായ ശക്​തമായ കാറ്റിലും മഴയിലും പരക്കെ നാശം. മരങ്ങളും കൊമ്പുകളും നിരവധി വീടുകൾ ഭാഗികമായി തകർന്നു. കൃഷി നാശവും വ്യാപകമാണ്​. മരം വീണ് റോഡുകളിൽ ഗതാഗതം സ്​തംഭിച്ചു. അഗ്​നിരക്ഷ സേന എത്തിയാണ്​ പുനഃസ്ഥാപിച്ചത്​. കാറ്റിനെ തുടർന്ന്​ പലയിടങ്ങളിലും രാത്രി വൈദ്യുതി പോയി. ഇത്​ പുനഃസ്ഥാപിക്കുന്ന പ്രവൃത്തിലായിരുന്നു ബുധനാഴ്​ച പകൽ മുഴുവൻ കെ.എസ്​.ഇ.ബി ജീവനക്കാർ. കടലുണ്ടിപ്പുഴയിൽ ജല നിരപ്പുയർന്നത്​ പ്രളയ ഭീഷണിയുമുയർത്തിയിട്ടുണ്ട്​. മഴ തുടർന്നാൽ താഴ്​ന്ന പ്രദേശങ്ങളുൾപ്പെടെ വെള്ളത്തിനടിയിലാവും. ബുധനാഴ്​ച പുലർച്ച 12നും രാവിലെ ഒമ്പതിനും ഇടയിലായിരുന്നു അപകടങ്ങൾ. മച്ചിങ്ങൽ ബൈപാസ്​ റോഡിൽ മരം വീണ്​ ഗതാഗതം തടസ്സപ്പെട്ടു. മേൽമുറിയിൽ വീടിന്​ മുകളിലേക്ക്​ ​െതങ്ങ്​ വീണ്​ നാശനഷ്​ടം സംഭവിച്ചു. കള്ളാടിമുക്ക്​ സ്വദേശി ഹഫ്​സലി​ൻെറ വീടിന്​ മുകളിലാണ്​ മരം വീണത്. ​ചട്ടിപ്പറമ്പ്​ കാച്ചനക്കാട്​ റോഡിൽ മരം വീണ്​ ഗതാഗതം സ്​തംഭിച്ചു. ഇവിടെ വൈദ്യുതി ലൈനിൽ മരം തൂങ്ങി കിടക്കുകയായിരുന്നു. അറവങ്കരയിലും വീടിന്​ മുകളിൽ മരം വീണ്​ നാശമുണ്ടായി. നെറ്റിക്കാട്ടിൽ അൻവർ സാദിഖി​ൻെറ വീട്ടിലേക്കാണ്​ മരം വീണത്​. മലപ്പുറം അഗ്​നിരക്ഷ സേനയിലെ സ്​റ്റേഷൻ ഒാഫിസർ സുഗുണൻ, സീനിയർ ഫയർ ആൻഡ്​​ റെസ്​ക്യൂ ഒാഫിസർ വിജയകുമാർ, ഫയർമാൻമാരായ ഹബീബ്​, നിഷാദ്​, വിജീഷ്​, മനോജ്​, ഹോംഗാർഡ്​ സുബ്രഹ്​മണ്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മങ്കട പള്ളിപ്പുറം പെ​ാറ്റേങ്ങൽ അൻസാറി​ൻെറ വീടി​ൻെറ മേൽക്കൂരയും ഭാഗികമായി തകർന്നു. വീടിനോട്​ ചേർന്നുളള തേക്കാണ്​ മേൽക്കൂരയിലേക്ക്​ വീണത്​. ഒാടുകളും മേൽക്കൂരയും തകർന്നു. കൂട്ടിലങ്ങാടി വില്ലേജ്​ ഒാഫിസർ രവീന്ദ്രൻ, സ്​പെഷൽ വില്ലേജ്​ ഒാഫിസർ ഷിബുമോൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പടിഞ്ഞാറ്റുംമുറി വാളക്ക​ുണ്ടിൽ സീനത്തി​ൻെറ വീടി​ൻെറ മുകളിലേക്കും മരം വീണ്​ നാശനഷ്​ടമുണ്ടായി. സ്ഥലം പിന്നീട്​ വില്ലേജ്​ ഒാഫിസർ ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു. ഫോ​േട്ടാ: mmma2, ഗ്യാസ്​ സിലിണ്ടറിന്​ തീപിടിച്ചു മലപ്പുറം: കോഡൂര്‍ വടക്കേമണ്ണ കോഴിപ്പുറത്ത് ഷാനവാസി​ൻെറ വീട്ടില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറി​ൻെറ ഹോസ് പൈപ്പ്​ ഊരി തീപിടിത്തം. ബുധനാഴ്​ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. െറഗുലേറ്ററിലേക്കും സ്​റ്റൗവിലേക്കും തീപടര്‍ന്നതോടെ വീട്ടുകാര്‍ ഇടപ്പെട്ട് സിലിണ്ടര്‍ വീടിന്​ പുറത്ത്​ എത്തിച്ചു. അപകടമൊഴിവാക്കാനായി വീട്ടുകാർ പിന്നീട്​ മലപ്പുറം യൂനിറ്റ് അഗ്നിരക്ഷാ സേനയുടെ സഹായം തേടി. യൂനിറ്റ് സ്ഥലത്ത് എത്തിയപ്പോഴേക്കും വീട്ടുകാര്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേന സിലിന്‍ഡറി​ൻെറ സുരക്ഷ ഉറപ്പ് വരുത്തിയാണ് മടങ്ങിയത്​. സിലിണ്ടർ ഹോസ് പൈപ്പ് കൃത്യമായി ഘടിപ്പിക്കാത്തതാണ് അപകടത്തിന്​ കാരണമായത്​. സീനിയര്‍ ഫയര്‍ ഓഫിസര്‍ ശിവശങ്കരന്‍, ഫയര്‍മാന്‍മാരായ ജാബിര്‍, നിഷാദ്, വിമല്‍ കുമാര്‍, ഹോം ഗാര്‍ഡുമാരായ ബാലചന്ദ്രന്‍, വേണു എന്നിവർ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.