പുതുതായി 988 പേർ നിരീക്ഷണത്തിൽ

കോഴിക്കോട്​: പുതുതായി വന്ന 988 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 17,572 പേര്‍ നിരീക്ഷണത്തിൽ. ഇതുവരെ 52,701 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്നവരിൽ 59 പേര്‍ ഉള്‍പ്പെടെ 254 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 158 പേര്‍ മെഡിക്കല്‍ കോളജ്​ ആശുപത്രയിലും 87 പേര്‍ കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ​ഗെസ്​റ്റ്​​ ഹൗസിലുമാണ്. 41 പേര്‍ ശനിയാഴ്​ച ആശുപത്രി വിട്ടു. ഞായറാഴ്​ച വന്ന 587 പേര്‍ ഉള്‍പ്പെടെ ആകെ 11,948 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 436 പേര്‍ ജില്ല ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സൻെററുകളിലും 11,459 പേര്‍ വീടുകളിലും 53 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 133 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 7983 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.