തിരൂരങ്ങാടിയിൽ നവീകരണ പ്രവൃത്തികൾക്ക് 96 ലക്ഷത്തി​െൻറ അനുമതി

തിരൂരങ്ങാടിയിൽ നവീകരണ പ്രവൃത്തികൾക്ക് 96 ലക്ഷത്തി​ൻെറ അനുമതി തിരൂരങ്ങാടി: നിയോജക മണ്ഡലത്തിൽ വിവിധ നവീകരണ പ്രവൃത്തികൾക്ക് 96 ലക്ഷം രൂപ അനുവദിച്ചതായി പി.കെ. അബ്​ദുറബ്ബ് എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ ഉന്നതനിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നാണ്​ പണം അനുവദിച്ചത്. പ്രവൃത്തി, തുക ലക്ഷത്തിൽ എന്ന ക്രമത്തിൽ: ബദർപള്ളി വാരിയത്ത് റോഡ്-മൂന്ന്​ ലക്ഷം, പേരിങ്കല്ലംകണ്ടി റോഡ്-2.50 ലക്ഷം, കണ്ണഞ്ചേരി പാത്ത്​വേ-2.5, തട്ടാളം ലിങ്ക് റോഡ്-നാല്​, പുറ്റാട്ട് തറ അംഗൻവാടി പാത്ത്​വേ- നാല്​, അയ്യൻകാളി കോളനി ഡ്രൈനേജ്- മൂന്ന്​, പരപ്പനങ്ങാടി കെട്ടുങ്ങൽ ബണ്ട് പാത്ത്​വേ-ഒരുലക്ഷം, മെതുവിൽ സൈതലവി സ്മാരക റോഡ്-മൂന്ന്, മൂഴിക്കൽകടവ് ഫ്ലഡ് ബാങ്ക്- അഞ്ച്​, ദേവസ്വം കനാൽ റോഡ് -മൂന്ന്​, എൻ.എച്ച് കൂച്ചാൽ റോഡ് -മൂന്ന്​, ചപ്പങ്ങത്തിൽ റോഡ്-മൂന്ന്​, തൈശേരിതാഴം റോഡ് -മൂന്ന്, ഹൈസ്കൂൾ പടി തട്ടത്തലം ഹൈസ്കൂൾ റോഡ്-4.95, പതിനാറാംകണ്ടം പീലിയം റോഡ് -4.80, മച്ചിങ്ങൽ അഹമ്മദ് ഹാജി സ്മാരക റോഡ് 4.25, അറക്കൽ ചിറ എയർപോർട്ട് റോഡ് നാല്​, മാമ്മു ബസാർ ബാഫഖി തങ്ങൾ റോഡ് -മൂന്ന്​, പൂക്കിപ്പറമ്പ് ഏലാന്തിക്കുണ്ട് റോഡ് -1.5, കുളങ്ങരപ്പള്ളി തറയിൽ പടി റോഡ്-മൂന്ന്​, കോലേത്ത് തെക്കേക്കര റോഡ് -2.50 ലക്ഷം, ചെനക്കൽ ജുമാമസ്ജിദ് റോഡ് -നാല്​, ചരൽക്കുന്ന്​ പുതുശേരികുളം റോഡ് -2.5, മുള്ളൻമട റോഡ് -2.5, ടയർ കമ്പനി റോഡ് -2.5, ചിറക്കൽ കൈതത്തോട് റോഡ് -2.5, അരീക്കൽ താണുകുണ്ട് റോഡ് കോൺക്രീറ്റ് -മൂന്ന്​, ഇ.കെ. മൂസക്കുട്ടി ഹാജി സ്മാരക റോഡ് കോൺക്രീറ്റ് -നാല്​, താണിയാട് കുഞ്ഞാലൻ പടി റോഡ് കോൺക്രീറ്റ് -3.5, മാങ്ങാടൻ അബ്​ദുല്ലക്കുട്ടി ഹാജി റോഡ് കോൺക്രീറ്റ്-3.50 ലക്ഷം എന്നിങ്ങനെയാണ് റോഡുകൾക്ക് പണം അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.