ഷാജി
Posted On
date_range Updated On
date_range പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതി പിടിയിൽ
മഞ്ചേരി: പട്രോളിങ് നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പാണ്ടിക്കാട് പയ്യപ്പറമ്പ് സ്വദേശി കണ്ണച്ചത്ത് ഷാജിയെയാണ് (42) പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി ബിവേറജസിന് സമീപത്ത് സംശയാസ്പദമായ നിലയിൽ നിൽക്കുന്നതായി കണ്ട പ്രതിയുടെ അടുത്ത് പരിശോധനക്കെത്തിയപ്പോൾ ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.തുടർന്ന് പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തി. സിവിൽ പൊലീസ് ഓഫിസർ അനീഷ് ചാക്കോക്ക് കൈയുടെ എല്ല് പൊട്ടി ഗുരുതര പരിക്കേറ്റു. മഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ ആർ. രാജേന്ദ്രൻ നായർ, പൊലീസ് ഉദ്യോഗസ്ഥരായ ഇല്യാസ്, രതീഷ്, സിയാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. me prathi shaji (42) : ഷാജി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.