മലപ്പുറം: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്തൃ പട്ടികയുടെ ആദ്യ കരട് പട്ടികയില്‍ ജില്ലയില്‍ 46,910 കുടുംബങ്ങള്‍. ഭൂമിയുള്ള ഭവനരഹിതര്‍ വിഭാഗത്തില്‍ 32,154 കുടുംബങ്ങളും ഭൂരഹിത ഭവനരഹിതര്‍ വിഭാഗത്തില്‍ 14,756 കുടുംബങ്ങളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പുതിയ അപേക്ഷകളുടെ ഫീല്‍ഡുതല പരിശോധനയും പുനഃപരിശോധനയും പൂര്‍ത്തിയാക്കിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയിലെ ആക്ഷേപങ്ങളും പരാതിയും പരിശോധിച്ച് പരിഹരിച്ചാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. ഭൂമിയുള്ള ഭവനരഹിതരിൽ അര്‍ഹരുടെയും അനര്‍ഹരുടെയും പട്ടികയും ഭൂരഹിത ഭവനരഹിതരുടെ അര്‍ഹരുടെയും അനര്‍ഹരുടെയും പട്ടികയും ഗ്രാമപഞ്ചായത്ത്/ നഗരസഭ തലങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യഘട്ട അപ്പീല്‍ ജൂൺ 17 വരെ സമര്‍പ്പിക്കാം. ഭൂമിയുള്ള ഭവനരഹിതര്‍ വിഭാഗത്തില്‍ 61,408 അപേക്ഷകളും ഭൂരഹിത ഭവനരഹിതര്‍ വിഭാഗത്തില്‍ 21,060 അപേക്ഷകളുമാണ് ലഭിച്ചത്. ഭൂമിയുള്ള ഭവനരഹിതര്‍ വിഭാഗത്തില്‍ പഞ്ചായത്തുകളില്‍നിന്ന് 55,251 അപേക്ഷകളും നഗരസഭയില്‍നിന്ന് 6,157 അപേക്ഷകളുമാണ് ലഭിച്ചത്. ഭൂരഹിത ഭവനരഹിത വിഭാഗത്തില്‍ പഞ്ചായത്തില്‍നിന്നായി 16,541 അപേക്ഷകളും നഗരസഭയില്‍ നിന്നായി 4,519 അപേക്ഷകളുമാണ് ലഭിച്ചത്. ആദ്യഘട്ടത്തില്‍ പഞ്ചായത്തുകളിലെ കരട് പട്ടികയിലെ ആക്ഷേപങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നഗരസഭയിലെ ആക്ഷേപങ്ങള്‍ നഗരസഭ സെക്രട്ടറിമാര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. പുതിയ അപേക്ഷ സ്വീകരിക്കില്ല. ആഗസ്റ്റ് 16നാണ് അന്തിമ ഗുണഭോക്തൃ പട്ടിക വെബ്‌സൈറ്റിലും തദ്ദേശ സ്ഥാപനത്തിലും പ്രസിദ്ധീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.